city-gold-ad-for-blogger
Aster MIMS 10/10/2023

സംഘടനാ ഭേദമന്യേ ഏവരുടെയും സ്നേഹം കവർന്ന വ്യക്തിത്വം; ഗൾഫ് മലയാളികളുടെ പ്രിയങ്കരൻ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മരണത്തിൽ അനുശോചന പ്രവാഹം

ദുബൈ: (www.kasargodvartha.com 28.04.2021) സംഘടനാ ഭേദമന്യേ ഏവരുടെയും സ്നേഹം കവർന്ന വ്യക്തിത്വമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ. ഗൾഫിലെ മലയാളികൾക്ക് ഏറെ പ്രിയങ്കരനുമായിരുന്നു. ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ടെന്ന നിലയിൽ നാനാതുറകളിലുള്ളവരുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിച്ചത്. യുഎഇയിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സ്ഥിരം മുഖം തന്നെയായിരുന്നു തങ്ങൾ.

സംഘടനാ ഭേദമന്യേ ഏവരുടെയും സ്നേഹം കവർന്ന വ്യക്തിത്വം; ഗൾഫ് മലയാളികളുടെ പ്രിയങ്കരൻ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മരണത്തിൽ അനുശോചന പ്രവാഹം


യുഎഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെഎംസിസി ഉപദേശക സമിതി അംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിംസ് (എയിം) ട്രഷറർ പദവികൾ വഹിക്കുകയായിരുന്നു. നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയായിരുന്നു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ സയ്യിദ് അബ്ദുർ റഹ്‌മാൻ ഉള്ളാൾ തങ്ങളുടെ കുടുംബാംഗവും എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ശിഷ്യനുമായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പെടെ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സമുന്നത നേതാക്കളുമായി അദ്ദേഹം അടുത്തബന്ധം സൂക്ഷിച്ചിരുന്നു.

ഓരോ ദുബൈ യാത്രയിലും നിർബന്ധമായും കാണാറുണ്ടായിരുന്ന മഹത്തുക്കളിൽ ഒരാളായിരുന്നു സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെന്ന് കേരള മുസ്ലിം ജമാഅത് ജനറൽ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ അനുസ്‌മരിച്ചു. അഹ്ലു ബൈതിന്റെ ഉജ്വലമായ നേതൃസിദ്ധിയും ഉന്നതമായ ആദർശ വീര്യവും അതിന്റെ പൂർണതയിൽ മേളിച്ച വ്യക്തിത്വമായിരുന്നു. പ്രവാസ ലോകത്ത് ആയിരങ്ങൾക്ക് ആശ്വാസമായിരുന്നു ആ സാന്നിധ്യം. ഞങ്ങളുടെ ഓരോ കൂടിക്കാഴ്ചയും മണിക്കൂറുകൾ നീളുമായിരുന്നു. കുടുംബ കാര്യങ്ങളും പ്രസ്ഥാന - സ്ഥാപന വിവരങ്ങളും വിശദമായി ചോദിച്ചറിയും. താജുൽ ഉലമയും നൂറുൽ ഉലമയുമായുള്ള അടുപ്പം പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങും. മഅ്ദിൻ അകാഡമിയിൽ സാദാതുക്കൾക്കു വേണ്ടിയുള്ള വിവിധ പദ്ധതികൾ ആരംഭിച്ചത് അറിഞ്ഞപ്പോൾ വല്ലാതെ സന്തോഷിച്ചു.

2018 ഡിസംബറിൽ വൈസനിയത്തോടനുബന്ധിച്ചു നടന്ന അഹ്ലുബൈത് കുടുംബങ്ങളുടെ സംഗമത്തിന് നേരത്തെ എത്തി. ആദ്യാവസാനം സംബന്ധിച്ചു. ഹൃസ്വമെങ്കിലും ഹൃദയത്തിൽ തട്ടി ആശംസയറിയിച്ചു. അദ്ദേഹത്തിന്റെ അഭാവം യുഎഇയിലെ പ്രവാസികൾക്ക് തീർചയായും വലിയ നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുന്നി സമൂഹത്തിനും സമസ്ത കുടുംബത്തിനും അതുല്യമായ സേവനം ചെയ്ത വ്യക്തിയായിരുന്നു സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മു

ത്തുക്കോയ തങ്ങൾ അനുസ്മരിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സമസ്തയുടെ വേരോട്ടം സാധ്യമാക്കുന്നതിന് കോയമ്മ തങ്ങളുടെ നേതൃത്വത്തിൽ നടന്ന സേവനം വളരെ മഹത്തരമാണ്. അഹുസുന്നയുടെ പ്രചാരണത്തിനായി മുഴുവൻ സമയവും അദ്ദേഹം ചെലവഴിച്ചു. യുഎഇയിൽ ദുബൈ ആസ്ഥാനമായി സുന്നി സെന്റർ സ്ഥാപിക്കുന്നതിനും മികച്ച പ്രവർത്തനം സമൂഹത്തിനായി സമർപിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധിച്ചു. കേരളത്തിൽ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രാസ്ഥാനിക പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങളുടെ നടത്തിപ്പിനും ദുബൈ സുന്നി സെന്റർ കേന്ദ്രമാക്കി വിലമതിക്കാനാകാത്ത സഹായമാണ് തങ്ങളുടെ നേതൃത്വത്തിൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹാമിദ് കോയമ്മ തങ്ങൾക്കു വേണ്ടി പ്രാർഥന നടത്താൻ സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എപി അബൂബകർ മുസ്‌ലിയാർ എന്നിവർ അഭ്യർഥിച്ചു. യുഎഇ-യിലെ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മർകസ് ഡയറ്കടർ എ പി അബ്ദുൽ ഹകീം അസ്ഹരി അനുസ്മരിച്ചു. യൂത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ദുഃഖം രേഖപ്പെടുത്തി.

മത സാമൂഹ്യ മേഖലകളിൽ നിറഞ്ഞു നിന്ന് ജീവിതത്തിന്റെ ഏറെയും പ്രവാസ മണ്ണിൽ ചിലവഴിച്ചു ദുബൈയിലെ കെഎംസിസി യുടെയും സുന്നീ പ്രസ്ഥാനങ്ങളുടെയും ഉപദേശകനായി സുന്നീ സെന്ററിന്റെ ദീർഘ കാല പ്രസിഡന്റുമായി വിരാജിച്ച സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത് ഒരു തണൽ മരമാണെന്ന് കെഎംസിസി കാസർകോട് ജില്ലാ കമിറ്റി അനുശോചനകുറിപ്പിലൂടെ പറഞ്ഞു.

ആത്മീയ രംഗത്ത് പ്രശോഭിക്കുകയും സാമൂഹ്യ വിദ്യാഭ്യാസ രംഗത്തും നേതൃത്വം നൽകിയും ദുബൈയിലെ മലയാളി മുസ്ലിംകൾക്ക് താങ്ങും തണലുമായി നില കൊണ്ട വ്യക്തിത്വമായിരുന്നു തങ്ങൾ.

വിശുദ്ധമായ റമദാനിൽ ബദറിൻറെ ഓർമകൾ അയവിറക്കുന്ന ദിനത്തിൽ വഫാത്തായ തങ്ങളുടെ മരണവും ജീവിതം പോലെ ധന്യമായിരുന്നു.എന്നും തങ്ങളുടെ ദേഹ വിയോഗം മുസ്ലിം കൈരളിക്കും പ്രവാസ ലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ദുബൈ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ, ഓർഗനസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ അനുസ്മരിച്ചു

തങ്ങളുടെ നിര്യാണത്തിൽ കെഎംസിസി കാസർകോട് ജില്ലാ ഭാരവാഹികളായ റശീദ് ഹാജി കല്ലിങ്കാൽ, സി എച് നൂറുദ്ദീൻ, മഹ്‌മൂദ്‌ ഹാജി പൈവളിഗെ, റാഫി പള്ളിപ്പുറം, ഇ ബി അഹ്‌മദ്‌ ചെടേക്കാൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസൈനാർ ബീജന്തടുക്ക, അശ്‌റഫ് പാവൂർ, സലാം തട്ടാനാച്ചേരി, കെ പി അബ്ബാസ് കളനാട്, ഫൈസൽ മുഹ്‌സിൻ തളങ്കര, യൂസുഫ് മുക്കൂട്, എൻ സി മുഹമ്മദ്, ശരീഫ് പൈക, ഹാശിം പടിഞ്ഞാർ തുടങ്ങിയവർ അനുശോചിച്ചു

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും. ഉമ്മു ഹബീബയാണ് ഭാര്യ. മക്കള്‍: സിറാജ്, സയ്യിദ് ജലാലുദ്ദീന്‍, യാസീന്‍, ആമിന, മിസ്ബാഹ്, സുബൈര്‍, നബ്ഹാന്‍. മരുമകന്‍: സഗീര്‍. സഹോദരങ്ങള്‍: സയ്യിദ് സകരിയ്യ തങ്ങള്‍ (ദുബൈ), സയ്യിദ് ശാഫി തങ്ങള്‍ (മദീന).

Keywords:  Dubai, News, Death, Sayyid Hamid Thangal, Demise Gulf, Malayalam, Obituary, Sunni, President, Leader, Condolences from various leaders on the Demise of  Sayyid Hamid Thangal.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL