Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്ര സർകാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോവിഡ്‌ മാർഗനിർദേശങ്ങൾ പാലിച്ച്‌ തൊഴിലാളി ദിനാചരണത്തിൽ അണിചേരണമെന്ന് സിഐടിയു ജില്ലാ കമിറ്റി

CITU district committee urges workers to celebrate Labor Day by following Covid's guidelines#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (www.kasargodvartha.com 29.04.2021) മുഴുവൻ തൊഴിലാളികളും കോവിഡ്‌ മാർഗനിർദേശങ്ങൾ പാലിച്ച്‌ പതാക ഉയർത്തിയും മോഡി സർകാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോസ്‌റ്റർ, ബാനർ പ്രചാരണം നടത്തിയും മെയ് ഒന്നിന് തൊഴിലാളി ദിനാചരണത്തിൽ അണിചേരണമെന്ന് സിഐടിയു ജില്ലാ കമിറ്റി അഭ്യർഥിച്ചു.
                                                                  
Kasaragod, Kerala, News, Government, CITU, District, COVID-19, Worker, Secretary, CITU district committee urges workers to celebrate Labor Day by following Covid's guidelines against the anti-people policies of the Central Government.

കോവിഡ് കാല സംരക്ഷണം ഉറപ്പുവരുത്തുക, കേന്ദ്ര സർകാർ നീതിപാലിക്കുക, ആദായനികുതി നൽകാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ അനുവദിക്കുക, അംഗമൊന്നിന്‌ 10 കിലോ ഗ്രാം ഭക്ഷ്യധാന്യം ഉടൻ വിതരണം ചെയ്യുക, കോവിഡ്‌ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുക, കേരള മാതൃക രാജ്യമാകെ വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ ഇത്തവണ മെയ്‌ ദിനാചരണം സംഘടിപ്പിക്കുന്നത്‌.

ശനിയാഴ്‌ച രാവിലെ 9.30ന്‌ സംസ്ഥാന ജനറൽ സെക്രടറി എളമരം കരീം സിഐടിയു കേരള ഫേസ്‌ബുക് പേജിൽ തത്സമയം മെയ്‌ദിന സന്ദേശം നൽകും. രാത്രി 7.30ന്‌ ജില്ലാ പ്രസിഡന്റ്‌ ഡോ. വി പി പി മുസ്ത്വഫയും സംസാരിക്കും.

തൊഴിലിടങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തി പ്ലകാർഡുകളുമായി മെയ്‌ ദിനാചരണത്തിൽ പങ്കാളികളാകണമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ഡോ. വി പി പി മുസ്ത്വഫയും ജനറൽ സെക്രടറി ടി കെ രാജനും അഭ്യർഥിച്ചു.

Keywords: Kasaragod, Kerala, News, Government, CITU, District, COVID-19, Worker, Secretary, CITU district committee urges workers to celebrate Labor Day by following Covid's guidelines against the anti-people policies of the Central Government.
< !- START disable copy paste -->

Post a Comment