Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് 59 വെൻ്റിലേറ്റർ, 114 ഐ സി യു ബെഡ്, 1101 ഓക്സിജൻ ബെഡ്, 589 സാധാരണ ബെഡ് സജ്ജമാക്കും

59 ventilators, 114 ICU beds, 1101 oxygen beds and 589 standard beds will be set at Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 28.04.2021) കോവിഡ് തീവവ്യാപനമുണ്ടായാൽ നേരിടുന്നതിന് 59 വെൻ്റിലേറ്റർ, 114 ഐ സി യു ബെഡ്, 1101 ഓക്സിജൻ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ കലക്ടർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർകാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.

ജില്ലയിൽ രണ്ട് വെൻ്റിലേറ്റർ കുടി വ്യാഴാഴ്ച സ്ഥാപിക്കും. ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനായി പഞ്ചായത്തുകൾ ഒരു ലക്ഷം രൂപം വീതം വകയിരുത്തണമെന്ന് യോഗം നിർദേശിച്ചു. പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമെങ്കിൽ. 50 സെൻ്റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും.

59 ventilators, 114 ICU beds, 1101 oxygen beds and 589 standard beds will be set at Kasaragod

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് പൊലീസ് നടപടി കർശനമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ കോൺസൻട്രേറ്റർ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ 22 എണ്ണമാണ് ഇതുവരെ കെ എം സി എൽ വിതരണം ചെയ്തതെന്ന് ഡി എം ഒ ഡോ.എ വി രാംദാസ് പറഞ്ഞു. ഓരോ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലും നാല് വീതം ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് അറിയിച്ചു.

ആരാധനലയങ്ങളിൽ പരമാവധി 50 പേർക്ക് പ്രവേശനം അനുവദിക്കും. രണ്ട് മീറ്റർ സാമുഹിക അകലം ഉറപ്പുവരുത്തണം. കോവിഡ് ജാഗ്രത വെബ് പോർടലിൽ രജിസ്റ്റർ ചെയ്ത അടിസ്ഥാനത്തിൽ നടത്തുന്ന വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാനാണ് അനുമതി. പൊതുപരിപാടികൾ അനുവദിക്കില്ല.

Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Treatment, Hospital, Health-Department, Health, District Collector, 59 ventilators, 114 ICU beds, 1101 oxygen beds and 589 standard beds will be set at Kasaragod.
< !- START disable copy paste -->


Post a Comment