Join Whatsapp Group. Join now!
Aster MIMS 10/10/2023

മ്യാന്‍മാര്‍ ടിവി ചാനലുകളുടെ അകൗണ്ട് നീക്കം ചെയ്ത് യൂട്യൂബ്

മ്യാന്‍മാര്‍ ടിവി ചാനലുകളുടെ അകൗണ്ട് News, World, Technology, Killed, Remove, TV, Channel, Myanmar, Youtube, Platform, Video, Top-Headlines

നേപ്യിഡോ: (www.kvartha.com 07.03.2021) മ്യാന്‍മാര്‍ ടിവി ചാനലുകളുടെ അകൗണ്ട് നീക്കം ചെയ്ത് യൂട്യൂബ്. മ്യാന്‍മാര്‍ സൈന്യം നിയന്ത്രിക്കുന്ന അഞ്ച് ടിവി ചാനലുകളുടെ യൂട്യൂബ് അകൗണ്ടുകളാണ് നീക്കം ചെയ്തത്. മ്യാന്‍മാറിലെ പട്ടാള അട്ടിമറിയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും യൂട്യൂബ് പോളിസിക്ക് വിരുദ്ധമായി വീഡിയോകളായി ഇട്ടതിനാണ് നടപടിയെന്നാണ് യൂട്യൂബിന്റെ വിശദീകരണം. 

യൂട്യൂബ് പിന്തുടരുന്ന നിയമങ്ങളെയും, കമ്യൂണിറ്റി ഗൈഡ് ലൈനുകളും ലംഘിക്കുന്ന ചില ചാനലുകളും, നിരവധി വീഡിയോകളും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മ്യാന്‍മാറില്‍ നിന്നുള്ള എംആര്‍ടിവി, മയ്വാദി മീഡിയ, എംഡബ്യൂഡി വെറൈറ്റി, എംഡബ്യൂഡി മ്യാന്‍മാര്‍ എന്നീ ചാനലുകള്‍ എല്ലാം നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച പട്ടാള അട്ടിമറിക്കെതിരായ നടന്ന പ്രക്ഷോഭത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി.

News, World, Technology, Killed, Remove, TV, Channel, Myanmar, Youtube, Platform, Video, YouTube removes five Myanmar TV channels from platform

Keywords: News, World, Technology, Killed, Remove, Top-Headlines, TV, Channel, Myanmar, Youtube, Platform, Video, YouTube removes five Myanmar TV channels from platform

Post a Comment