Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ സിനിമാ സ്‌റ്റൈലില്‍ തോക്ക് ചൂണ്ടി അക്രമം; കാറിനെ പിന്തുടര്‍ന്ന് വന്ന സംഘം ഇളനീര്‍ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു; തലയ്ക്ക് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്‌

Youth attacked and tried to kill; The condition of the young man who was stabbed in the head is serious#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.03.2021) കാസർകോട് നഗരത്തിൽ സിനിമാ സ്റ്റൈലിൽ തോക്ക് ചൂണ്ടി അക്രമം. കാറിനെ പിന്തുടർന്ന് വന്ന സംഘം ഇളനീർ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലയ്ക്ക് കുത്തേറ്റ് പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാസർകോട് തായലങ്ങാടിയിൽ തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് ആളുകൾ നോക്കി നിൽക്കെ മിന്നൽ അക്രമണം നടന്നത്. തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ലുഖ്മാനുൽ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസിൻ്റെ (28) സഹോദരൻ താജുദ്ദീനാ (31) ണ് കുത്തേറ്റത്. താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരൻ്റെ ജ്യൂസ് കടയിൽ എത്തുകയായിരുന്നു.

ഇതിനിടയിൽ പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഘം നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു.

Youth attacked and tried to kill; The condition of the young man who was stabbed in the head is serious



ആളുകൾ ഓടികൂടിയതോടെ സംഘം സ്വിഫ്റ്റ് കാറിൽ തന്നെ രക്ഷപ്പെട്ടു. അക്രമിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി അക്രമികൾക്കായുള്ള തെരെച്ചിൽ നടത്തിവരികയാണ്.

അക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ താജുദ്ദീൻ്റെ സഹോദരൻ ഇല്യാസിന് കൈക്ക് ചെറിയ പരിക്കുണ്ട്. താജുദ്ദീനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യമാണ് അക്രമിസംഘത്തിന് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്.

ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords: Kerala, News, Kasaragod, Attack, Assault, Stabbed, Youth, Police, Investigation, Injured, Hospital, Top-Headlines, Youth attacked and tried to kill; The condition of the young man who was stabbed in the head is serious.
< !- START disable copy paste -->

Post a Comment