Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോകത്തിലെ രണ്ടാമത്തെ പൊതുജനാരോഗ്യ വിഭാഗം അവാർഡ്; കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ. കെ ആർ തങ്കപ്പനെ തെരെഞ്ഞെടുത്തു

World's Second Public Health Section Award goes to Central University Professor Dr. KR Thankappan #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.03.2021) ലോകത്തിലെ രണ്ടാമത്തെ പൊതുജനാരോഗ്യ വിഭാഗം അവാർഡിന് കേന്ദ്ര കേരള സർവകലാശാലയിലെ പ്രൊഫസർ ഡോ. കെ ആർ തങ്കപ്പനെ തിരഞ്ഞെടുത്തു. അമേരികയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ട് ശതമാനം ശസ്ത്രജ്ഞരുടെ ലിസ്റ്റ് പ്രഖ്യാപിപ്പോൾ ഇന്ത്യയിൽ നിന്ന് 40 വിദഗ്ധരെയും, കേരളത്തിൽ നിന്ന് രണ്ടു പേരെയുമാണ് പരിഗണിച്ചത്.
World's Second Public Health Section Award goes to Central University Professor Dr. KR Thankappan


പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ പൊതുജനാരോഗ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൊഫസർ ഡോ. കെ ആർ തങ്കപ്പൻ, ഡോ. കെ രാധാകൃഷ്ണൻ എന്നിവരാണ് പരിഗണിക്കപ്പെട്ടത്. തിരുവനന്തപുരം മെഡികൽ കോളജിൽ നിന്ന് എംഡി ബിരുദവും അമേരികയിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എം പി എച് ബിരുദവും കരസ്ഥമാക്കി തിരുവനന്തപുരം ശ്രീ ചിത്തിര മെഡികൽ സെൻ്ററിൻ്റെ ഭാഗമായ അച്യുതമേനോൻ സെൻററിൻ്റെ തലവനായി 20 വർഷം പ്രവർത്തിച്ച ഡോ. തങ്കപ്പൻ നിലവിൽ കേന്ദ്ര സർവകലാശാല പൊതുജനാരോഗ്യ വിഭാഗം തലവനാണ്. കേരളത്തിന് കിട്ടിയ അംഗീകാരം കൂടിയാണിത്. രാജ്യത്തെ വിവിധ തുറകളിലുള്ള 40 പേരും ലീസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

തിരുവനന്തപുരം ആനയറ സ്വദേശിയാണ്. ഭാര്യ- പി ജെ ലീന കൊല്ലം ഡി എം ഒ യായിരിക്കെ വിരമിച്ചു. ഇപ്പോൾ അനന്തപുരി ആശുപത്രിയിൽ ജോലി ചെയ്യുന്നു മക്കൾ,ദേവി തങ്കപ്പൻ (കേരള ഐടി മിഷൻ) ചന്ദൻ തങ്കപ്പൻ (കോഴിക്കോട് മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിൽ അസി. പ്രൊഫസർ).

Keywords: Kerala, News, Kasaragod, Education, Central University, Teacher, Top-Headlines, Award, World's Second Public Health Section Award goes to Central University Professor Dr. KR Thankappan.
< !- START disable copy paste -->

Post a Comment