city-gold-ad-for-blogger

മഞ്ചേശ്വരത്ത് പ്രചാരണത്തിന് യുഡിഎഫ് തുടക്കം കുറിച്ചു; ആവേശമായി തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ഉപ്പള: (www.kasargodvartha.com 09.03.2021) നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ നിയമസഭാ തെഞ്ഞെടുപ്പ് പ്രചാരണത്തിന് മഞ്ചേശ്വരത്ത് യുഡിഎഫ് ആരംഭം കുറിച്ചു. ഉപ്പള പാവൂര്‍ കോംപ്ലക്‌സില്‍ നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മണ്ഡലം തെരെഞ്ഞെടുപ്പ് കമിറ്റിയും യോഗത്തില്‍ രൂപവല്‍ക്കരിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ് മദ് അലി ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരത്ത് പ്രചാരണത്തിന് യുഡിഎഫ് തുടക്കം കുറിച്ചു; ആവേശമായി തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ടി എ മൂസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. എംസി ഖമറുദ്ദീന്‍ എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, മുസ് ലിം ലീഗ് ജില്ലാ ജന. സെക്രടറി എ അബ്ദുര്‍ റഹ് മാന്‍, ജില്ലാ ഭാരവാഹികളായ വി പി അബ്ദുല്‍ ഖാദര്‍, അസീസ് മെരിക്കെ, എം ബി യൂസുഫ്, മുസ് ലിം യൂത്‌ലീഗ് സംസ്ഥാന സെക്രടറി എകെഎം അശ്റഫ്, ഡിസിസി സെക്രടറി സുന്ദര ആരിക്കാടി, കെപിസിസി നിര്‍വാഹക സമിതി അംഗം പി എ അശ്റഫ് അലി, ആര്‍ എസ് പി നേതാവ് കരിവെള്ളൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അബ്രഹാം തോനക്കര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗോള്‍ഡന്‍ റഹ് മാന്‍, ജമീല സിദ്ദീഖ്, മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രടറി എം അബ്ബാസ്, ട്രഷറര്‍ അശ്റഫ് കര്‍ള, ഭാരവാഹികളായ എകെ ആരിഫ്, കെഎം അബ്ബാസ് ഓണന്ത, എംഎസ്എ സത്താര്‍, ഹമീദ് കുഞ്ഞാലി, പിഎച് അബ്ദുല്‍ ഹമീദ്, ഡിഎംകെ മുഹമ്മദ്, ഹര്‍ശാദ് വേര്‍ക്കാടി, ജെ സോമശേഖര, എം അബ്ദുല്ല മുഗു, സയ്യിദ് ഹാദി തങ്ങള്‍, സൈഫുള്ള തങ്ങള്‍ സംസാരിച്ചു. 

1001 അംഗ തെരഞ്ഞെടുപ്പ് കമിറ്റി ഭാരവാഹികള്‍: രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എംസി ഖമറുദ്ദീന്‍ എംഎല്‍എ, അഡ്വ. സുബ്ബയ്യ റൈ, എംബി യൂസുഫ്, അസീസ് മെരിക്ക, വിപി അബ്ദുല്‍ ഖാദര്‍, സുന്ദര ആരിക്കാടി, എകെഎം അശ്റഫ്, ഹസീന ഹമീദ് (രക്ഷാധികാരികള്‍) മഞ്ചുനാഥ ആള്‍വ (ചെയര്‍മാന്‍), ടിഎ മൂസ (വര്‍കിംഗ് ചെയര്‍മാന്‍), എം അബ്ബാസ് (ജന. കണ്‍വീനര്‍), ജെ എസ് സോമശേഖര്‍ (ട്രഷറര്‍), ഡിഎംകെ മുഹമ്മദ്, അശ്റഫ് കര്‍ള, എ കെ ആരിഫ്, ഹര്‍ശാദ് വോര്‍ക്കാടി (വര്‍കിംഗ് കണ്‍വീനര്‍മാര്‍).

Keywords: Kasaragod, Uppala, Kerala, News, Niyamasabha-Election-2021, UDF, Manjeshwaram, Campaign, Election, Muslim-league, UDF launches campaign in Manjeshwar; The election convention held.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia