Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട ബൈക് സ്ലാബില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക് സ്ലാബില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു Kochi, news, Kerala, Top-Headlines, Accident, Death, Youth, Bike

കൊച്ചി: (www.kvartha.com 03.03.2021) നിയന്ത്രണം വിട്ട ബൈക് സ്ലാബില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊച്ചി ഏളംകുളത്താണ് അപകടം. തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയായിരുന്നു അപകടം. സനല്‍ സഞ്ചരിച്ച ബൈക് തകര്‍ന്നിട്ടുണ്ട്. 

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ട്. മൂന്ന് പേരാണ് ബൈകില്‍ ഉണ്ടായിരുന്നത്. സനല്‍ ബൈകിന്റെ ഏറ്റവും പിന്നിലായിരുന്നു ഇരുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒമ്പത് പേരാണ് ഇവിടെ അപകടത്തില്‍ മരിച്ചത്.

Kochi, news, Kerala, Top-Headlines, Accident, Death, Youth, Bike, The young man died when his out of control bike hit a slab

Keywords: Kochi, news, Kerala, Top-Headlines, Accident, Death, Youth, Bike, The young man died when his out of control bike hit a slab

Post a Comment