Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്യം നിന്ന് പോകുന്ന കാസര്‍കോട്ടെ പുകയില പാടത്ത് കേള്‍ക്കുന്നത് കണ്ണീര്‍ കഥ; ദുരിതത്തിലായി കര്‍ഷകര്‍

The tobacco field of Kasargode extincts; Farmers in distress#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കരീം പള്ളത്തില്‍

കാസര്‍കോട്: (www.kasargodvartha.com 03.03.2021) അന്യം നിന്ന് പോകുന്ന കാസര്‍കോട്ടെ പുകയില പാടത്ത് കേള്‍ക്കുന്നത് കണ്ണീര്‍ കഥ. ദുരിതത്തിലായി കര്‍ഷകര്‍. മറ്റ് മേഖയിലെ കര്‍ഷകര്‍ നേരിടുന്ന ചൂഷണം നേരിടുകയാണ് കാസര്‍കോട്ടെ പുകയില കര്‍ഷകരും.

The tobacco field of Kasargode extincts; Farmers in distress

ഉണക്കി കെട്ടുകളാക്കിയ പുകയില പൂന, ഗോവ, മംഗളൂരു തുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ വന്ന് കര്‍ഷകരുടെ പക്കലില്‍ നിന്ന് നേരിട്ട് വിലക്കെടുക്കാറാണ് പതിവ്.

കര്‍ഷകര്‍ക്ക് വിപണന രീതി അറിയാത്തത് മുതലടുത്ത് ചുളുവിലക്ക് ഇടനിക്കാര്‍ പുകയില കൈക്കലാക്കുന്നു. മാരക ക്യാന്‍സര്‍ രോഗത്തിന് കാരണമാകുന്ന നികോടിന്‍ അടങ്ങിയ ലഹരി വസ്തുവായത് കൊണ്ട് മറ്റു കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍കാര്‍ അനുകൂല്യങ്ങളൊന്നും പുകയില കര്‍ഷകര്‍ക്ക് ലഭിക്കാറില്ല.

ചായ പൊടി രൂപത്തിലുള്ള പുകയില വിത്തുകള്‍ മുളപ്പിച്ച തൈകള്‍ ചാല് കിറി നടും. പുകയില കൃഷിചെയ്ത പാടത്ത് നല്ല വളകൂറുള്ളത് കൊണ്ട് വെള്ളരി, വെണ്ടക്ക പോലുള്ള പച്ചക്കറി കൃഷി ചെയ്താല്‍ നല്ല വിള ലഭിക്കും. 

പുകയിലയുടെ തൈ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ബേക്കലിലെ ചുരുക്കം ചില പുകയില കര്‍ഷകര്‍ പറയുന്നു. മുന്‍പ് മൗവ്വലിലെ മൊട്ടയില്‍ മൊയ്തു എന്നയാളുടെ പക്കല്‍ നിന്നാണ് സാധാരണയായി കര്‍ഷകര്‍ തൈകള്‍ കൊണ്ട് പോയിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം പുതിയ തലമുറയൊന്നും ഈ രംഗത്ത് കടന്നു വരുന്നില്ല. അതുകൊണ്ട് തന്നെ തൈകള്‍ക്ക് വളരെയേറെ ക്ഷാമം നേരിടുന്നു.

90 ദിവത്തെ വളര്‍ച്ചയ്ക്ക് ശേഷം വെട്ടിമാറ്റിയ പുകയില പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഉണക്കിയെടുക്കും. 21 ദിവസം വേണ്ടിവരും ഉണങ്ങാന്‍. ഉണക്കി എടുത്ത പുകയിലക്ക് കിലോയ്ക്ക് ആയിരം രൂപ വരെയാണ് വില ലഭിക്കാറുള്ളത്. 

പുകയില കൃഷിയുടെ വിപണന സാധ്യത മുന്നില്‍ കണ്ട് കോവിഡാനന്തരം മറ്റു ജോലികള്‍ ചെയ്യുന്ന നിരവധി ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക് ഇപ്പോള്‍ കടന്ന് വരുന്നുണ്ട്.

Keywords: Kerala, Kasaragod, News, COVID-19, Job, Farmer, Agriculture, Youth, The tobacco field of Kasargode extinct; Farmers in distress.

< !- START disable copy paste -->

Post a Comment