city-gold-ad-for-blogger

ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു; കാസർകോട്ടെ എട്ടുവയസുകാരിക്ക് അത്ഭുതകരമായ പുതുജീവൻ

കണ്ണൂർ: (www.kasargodvartha.com 03.03.2021) കാസർകോട്ടെ എട്ടു വയസുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലാണ് സങ്കീർണമായ പുറത്തെടുക്കൽ വിജയകരമായി നടന്നത്. റിജിഡ് ബ്രോങ്കോസ്കോപി വഴിയാണ് വിസിൽ പുറത്തെടുത്തത്. ഒരു മാസത്തിലേറെയായി ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു; കാസർകോട്ടെ എട്ടുവയസുകാരിക്ക് അത്ഭുതകരമായ പുതുജീവൻ

നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസർകോട് ഗവ. ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. എന്നാൽ അവിടെ നിന്ന് പരിയാരത്തേക്ക് അയക്കുകയായിരുന്നു. വിദഗ്‌ധമായി പരിശോധിച്ചപ്പോഴാണ് ഒരു വസ്തു കുടുങ്ങിക്കിടന്നതു മൂലം വലത്തേ ശ്വാസകോശത്തിലെ താഴെയുള്ളഭാഗം പൂർണമായും അടഞ്ഞതായി കണ്ടെത്തിയത്. തുടർന്ന് റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ കുടുങ്ങിക്കിടന്ന വിസിൽ പുറത്തെടുക്കുകയായിരുന്നു.

ഡോ. മനോജ് ഡി കെ, ഡോ. രാജീവ് റാം, ഡോ. രജനി, ഡോ മുഹമ്മദ് ശഫീഖ്, ഡോ. പത്മനാഭൻ, ഡോ. ചാൾസ്, ഡോ. ദിവ്യ, ഡോ. സജ്ന എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Kannur, Treatment, Child, Hospital, Doctor, The shoe whistle trapped in the trachea; Amazing new life for an eight-year-old girl in Kasaragod.

< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia