പുത്തിഗെ: (www.kasargodvartha.com 03.03.2021) പാചക വാതകം, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില നിയന്ത്രിക്കാനുള്ള അധികാരം സര്‍കാരില്‍ നിക്ഷിപ്തമാക്കാന്‍ സംവിധാനം വേണമെന്ന് മുഹിമ്മാത് രക്ഷാകര്‍തൃ സംഗമം ആവശ്യപ്പെട്ടു. അടിക്കടിയുള്ള വില വര്‍ധനവ് ജീവിത ഭാരം വര്‍ധിപ്പിച്ചു, നിര്‍ത്തലാക്കിയിട്ടുള്ള പാചകവാതക സബ്സിഡി പുനസ്ഥാപിക്കണം, വില നിയന്ത്രണണത്തിന് നിയമ നിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മാര്‍ച് 19 മുതല്‍ 23 വരെ മുഹിമ്മാതില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനഞ്ചാമത് ഉറൂസിന്റെ ഭാഗമായാണ് രക്ഷാ കര്‍തൃ സംഗമം സംഘടിപ്പിച്ചത്. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡിങ് മാനജര്‍ ഉമര്‍ സഖാഫി കൊമ്പോട് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജന. കണ്‍വീനര്‍ അബൂബകര്‍ കാമില്‍ സഖാഫി പാവൂറടക്ക വിഷയാവതരണം നടത്തി. അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, അശ്റഫ് സഖാഫി എകെജി നഗര്‍, റഊഫ് സഅദി ഊജംപദവ്, ഫാറൂഖ് സഖാഫി പികെ നഗര്‍, ഉമൈര്‍ ഹിമമി പ്രസംഗിച്ചു. അശ്റഫ് സഖാഫി ഉളുവാര്‍ സ്വാഗതം പറഞ്ഞു.