Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും; മഞ്ചേശ്വരം മണ്ഡലം കമിറ്റി സ്ഥാനാർത്ഥിയായി നിർദേശിച്ചത് എ കെ എം അശ്റഫിനെ മാത്രം

The first phase of the league candidates may announce soon#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.03.2021) ലീഗിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഞായറാഴ്ച വൈകീട്ടോ തിങ്കളാഴ്ചയോ ആയി ഉണ്ടായേക്കും. 16 മണ്ഡലം കമിറ്റി ഭാരവാഹികളുമായുള്ള കൂടിയാലോചന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇതിനകം നടത്തി കഴിഞ്ഞു. കഴിഞ്ഞ തവണ 23 സീറ്റുകളിൽ മത്സരിച്ച പാർടി ഇക്കുറി മൂന്ന് സീറ്റ് അധികം ലഭിക്കുന്നതിനാൽ 26 സീറ്റിൽ മത്സരിക്കാനാണ് സാധ്യത. രണ്ട് ഘടകകക്ഷികൾ മുന്നണിയിൽ നിന്നും പുറത്ത് പോയതിനാൽ ഇത്തവണ മൂന്ന് സീറ്റ് അധികം ലഭിക്കുമെന്നാണ് കരുതുന്നത്. ഈ മൂന്ന് സീറ്റ് ഒഴികെ ബാക്കി സീറ്റുകളിലെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.

ഞായറാഴ്ച മഞ്ചേശ്വരം മണ്ഡലം കമിറ്റി ഭാരവാഹികളുമായുള്ള കൂടിയാലോചന നടന്നു. മഞ്ചേശ്വരം മണ്ഡലം കമിറ്റി സ്ഥാനാർത്ഥിയായി നിർദേശിച്ചത് യൂത് ലീഗ് സംസ്ഥാന സെക്രടറിയും മഞ്ചേശ്വരം ബ്ലോക് പഞ്ചായത് മുൻ പ്രസിഡണ്ടുമായ എകെഎം അശ്റഫിനെ മാത്രമാണ്.

കാസർകോട് മണ്ഡലം കമിറ്റി അഞ്ച് പേരുകളാണ് നൽകിയത്. ഇതിൽ ടി ഇ അബ്ദുല്ലയ്ക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. അതേ സമയം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം മണ്ഡലത്തിൽ നടത്തിയ വിലയിരുത്തലിൽ ബിജെപിക്ക് കരുത്തനായ സ്ഥാനാർത്ഥി ഉണ്ടായാൽ മുസ്ലീം ലീഗും ആ നിലയ്ക്കുള്ള സ്ഥാനാർത്ഥിയെയാണ് നിർത്തേണ്ടതെന്ന തീരുമാനത്തിലാണ് എത്തിചേർന്നിരിക്കുന്നത്.

The first phase of the league candidates may announce soon

കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ മണ്ഡലത്തിൽ മുസ്ലീം ലീഗിന് സംഭവിച്ച ക്ഷീണം ചെറുതല്ലെന്നാണ് പാർടി വിലയിരുത്തിയിട്ടുള്ളത്. ഇക്കാരണത്താൽ എൻഎ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്ത് നിർത്തി യുഡിഎഫിന് ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനം നൽകുമെന്ന് പ്രചരണം നടത്താനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ആരെയും സ്ഥാനാർത്ഥിയാക്കരുതെന്ന പാർടിയുടെ പൊതുവികാരം ജില്ലാ നേതൃത്വം പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെഎം ശാജിയെ കാസർകോട്ട് മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന നേതൃത്വം പിന്നോക്കം പോയിട്ടുണ്ട്. അഴീക്കോട് തന്നെ മത്സരിക്കുമെന്ന് ശാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, UDF, Muslim-league, Niyamasabha-Election-2021, The first phase of the league candidates may announce soon.
< !- START disable copy paste -->


Post a Comment