മൊഗ്രാൽ: (www.kasargodvartha.com 01.03.2021) കാസർകോടൻ പ്രാദേശിക ഭാഷയിൽ അബ്ദുല്ല കുഞ്ഞി ഖന്ന എഴുതിയ ദേശക്കാഴ്ചകളുടെ സമാഹാരമായ 'മൊഗ്രാൽ മൊഴികൾ' പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. എം എ റഹ്‌മാൻ വിവർത്തകൻ കെ വി കുമാരൻ മാസ്റ്റർക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്‌തത്. കാസർകോട് സൗഹൃദ ഐക്യവേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മൊഗ്രാലിന്റെ തനതായ ഭാഷ ശൈലിയിൽ അവിടത്തെ മിത്തുകളും, യാഥാർഥ്യങ്ങളും കൂട്ടിയിണക്കി കഴിഞ്ഞ കാലത്തെ ഓർമകളെ ഭാവനയിൽ കോർത്തിണക്കുകയാണ് പുസ്തകത്തിലൂടെ അബ്ദുല്ല കുഞ്ഞി ഖന്ന ചെയ്യുന്നത്. പുതുതലമുറ മറന്ന് പോയ വാക്കുകളും ശൈലികളും പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. തന്റെ ചെറുപ്പ കാലങ്ങളിലുള്ള ദേശ സ്‌പന്ദനങ്ങൾ വരച്ചു കാട്ടുകയും ചെയ്യുന്നു. കാസർകോടൻ പ്രാദേശിക ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ കൃതി കൂടിയാണ് ഇതെന്ന് ഗ്രന്ഥകർത്താവ് പറയുന്നു.
എഴുത്തുകാരൻ ഡോ. അംബികസുതൻ മാങ്ങാടാണ് പുസ്തകത്തിന് അവതാരിക രചിച്ചത്. സാഹിത്യ അകാഡമി പുരസ്കാര ജേതാവായ ഭാഷാ ഗവേഷകൻ ഡോ. പി എ അബൂബകർ പുസ്തകത്തിൽ ഉപയോഗിച്ച വാമൊഴികളെ അപഗ്രഥിച്ചു പഠനവും എഴുതിയിട്ടുണ്ട് .
മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് വകുപ്പ് അസ്സിസ്റ്റന്റ് ഡയറക്ടരായിരുന്ന നിസാർ പെറുവാഡ് സ്വാഗതം പറഞ്ഞു. അബുതായീ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട്, കുമ്പള അഡിഷണൽ എസ് ഐ രാജീവൻ, മാധ്യമ പ്രവർത്തകൻ റഹ്‌മാൻ തായലങ്ങാടി, കവി രവീന്ദ്രൻ പാടി, സാഹിത്യവേദി സെക്രടറി അശ്‌റഫ് അലി ചേരങ്കൈ, കന്നഡ കവയിത്രി സുമംഗള റാവു, പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ടി എ ശാഫി, മുജീബ് അഹ്‌മദ്, ശുകൂർ കോളിക്കര, അബ്ദുല്ല പടിഞ്ഞാർ, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ, ഡോ. എം കെ റുഖയ്യ, സംവിധായകൻ നിസാം റാവുത്തർ, ഡോ. അബ്ദുൽ സത്താർ, പി ടി എ പ്രസിഡന്റ് ഹാദി തങ്ങൾ, മുൻ മെമ്പർ മൂസ മൊഗ്രാൽ, ദേശീയ വേദി പ്രസിഡന്റ് മുഹമ്മദ് അബ്കൊ, രാജേഷ് മാസ്റ്റർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സലീം ചാല അത്തിവളപ്പിൽ നന്ദി പറഞ്ഞു. ചടങ്ങിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച് ഡി നേടിയ ഡോ. എം കെ റുഖയ്യയെ അനുമോദിച്ചു.
Keywords: Kasaragod, Kerala, Book, Publish, Mogral, Abdulla Kunhi Khana, The book Mogral Mozhikal by Abdulla Kunhi Khana, published
കാസർകോടൻ ഭാഷയിൽ ദേശക്കാഴ്ചകൾ ഒരുക്കി അബ്ദുല്ല കുഞ്ഞി ഖന്ന; മൊഗ്രാൽ മൊഴികൾ പ്രകാശനം ചെയ്‌തു
The book Mogral Mozhikal by Abdulla Kunhi Khana, published
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ