Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് നഗരത്തിൽ തോക്ക് ചൂണ്ടി യുവാവിനെ കുത്തിയതിന് പിന്നിൽ കുടിപ്പക; ഒരാൾ അറസ്റ്റിൽ; പ്രതികൾ നാലു പേർ

Stabbing youth in Kasargod One arrested; There are four accused#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 02.03.2021) നഗരത്തിൽ തോക്ക് ചൂണ്ടി യുവാവിനെ കുത്തിയതിന് പിന്നിൽ കുടിപ്പക. 12 ഓളം കേസുകൾ ഇവർക്കെതിരെ ഉണ്ടെന്ന് കാസർകോട് സി ഐ കെ വി ബാബു കാസർകോട് വാർത്തയോട് പറഞ്ഞു.
stabbing youth in Kasargod One arrested; There are four accused


സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മധൂർ പുളിക്കൂരിലെ ആസിഫിനെ (40)യാണ് അറസ്റ്റ് ചെയ്തത്. ആസിഫിൻ്റെ കൂട്ടാളി മുന്ന എന്നയാൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയും വധശ്രമം അടക്കമുള്ള ആറോളം വകുപ്പകൾ പ്രകാരം കേസെടുത്തു.

മംഗളൂരു ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ പ്രതിയെ പിടികൂടിയത്. ഇയാളെ കാസർകോട് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കാസർകോട് തായലങ്ങാടിയിൽ തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് ആളുകൾ നോക്കി നിൽക്കെ മിന്നൽ അക്രമണം നടന്നത്. തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ലുഖ്മാനുൽ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന പള്ളിക്കര പൂച്ചക്കാട്ടെ ഇല്യാസിൻ്റെ സഹോദരൻ താജുദ്ദീനാ (31) ണ് കുത്തേറ്റത്.

താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരൻ ഇല്യാസിൻ്റെ ജ്യൂസ് കടയിൽ എത്തിയപ്പോഴാണ് പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഘം നിറയൊഴിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താജുദ്ദീൻ മംഗളൂരുവിൽ ചികിത്സയിലാണ്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ ഇല്യാസിന് കൈക്ക് നിസാര പരിക്കേറ്റിരുന്നു.

ഇരു സംഘങ്ങൾ തമ്മിൽ മാസങ്ങളായി ശത്രുതയിലാണ്. ഇവർക്ക് നിയമപരമല്ലാത്ത പല ഇടപാടുകളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇതിലുള്ള കുടിപ്പകയാണ് താജുദ്ദീനെ വധിക്കാൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, Assault, Stabbed, Police, Case, Accused, Arrest, Investigation, Stabbing youth in Kasargod One arrested; There are four accused.
< !- START disable copy paste -->

Post a Comment