Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭാ തെരെഞ്ഞടുപ്പിൽ കാസർകോട്ട് ലീഗ് വിമതനായി മത്സരിക്കുമെന്ന് മുൻ നഗരസഭാ ചെയർപേഴ്ൺ ബീഫാത്വിമ ഇബ്രാഹിമിൻ്റ മകൻ; എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി എം എസ് എഫ് മുൻ ജില്ലാ നേതാവ് അബ്ദുൽ ഹമീദ്

Abdul Hameed CI resigned from all positions of muslim league;he Will be contesting in the Assembly election#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 03.03.2021) നിയമസഭാ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ലീഗ് വിമതനായി  മത്സരിക്കുമെന്ന് നഗരസഭാ മുന്‍ ചെയര്‍പേഴ്ണ്‍ ബീഫാത്വിമ ഇബ്രാഹിമിന്റ മകനും എം എസ് എഫ് ജില്ലാ മുന്‍ സെക്രടറിയുമായ അബ്ദുല്‍ ഹമീദ് സി ഐ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.                                                                             

Kasaragod, Kerala, News, Muslim-League, Muslim-League-Leaders, Muslim Youth League, Niyamasabha-Election-2021, Youth League, MSF, Top-Headlines, Son of former city council chairperson Befatwima Ibrahim says he will be contesting in the Assembly elections;Abdul Hameed CI resigned from all Muslim league positions.

മുസ്ലീം യൂത് ലീഗ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തന്നെ മാറ്റി നിര്‍ത്തുന്നതിന്റെ പേരില്‍ മുസ്ലീം ലീഗ് ജില്ലാ കമിറ്റിക്കും മുനിസിപല്‍ കമിറ്റിക്കും, യൂത് ലീഗ് ജില്ലാ കമിറ്റിക്കും നല്‍കിയ പരാതി ഗൗനിക്കുക പോലും ചെയ്യാത്തതിന്റെ പേരിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് അബ്ദുല്‍ ഹമീദ് സി ഐ പറഞ്ഞു.

എം എസ് എഫിന്റെ ജില്ലാ ജനറല്‍ സെക്രടറിയായി രണ്ടര വര്‍ഷവും ജില്ലാ കമിറ്റിയില്‍ ഏഴ് വര്‍ഷവും എം എസ് എഫ്  പ്രസ്ഥാനത്തില്‍ 18 വര്‍ഷത്തോളവും പ്രവര്‍ത്തിച്ച താന്‍ മണ്ഡലം മുസ്ലീം യൂത് ലീഗിന്റെ കൗണ്‍സിലില്‍ രേഖപ്പെടുത്തിയ അഭിപ്രായം ചില ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് അബ്ദുല്‍ ഹമീദ് സി ഐയുടെ പരാതി.

ജില്ലാ മുസ്ലീം ലീഗിന്റെയും ജില്ലാ യൂത് ലീഗിന്റെയും പ്രവര്‍ത്തക സമിതി അംഗമായിരുന്ന താന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ ഒരു വിശദീകരണവും ചോദിക്കാത്ത സാഹചര്യത്തില്‍ മൂസ്ലീം ലീഗ് എന്ന പാര്‍ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായും അബ്ദുല്‍ ഹമീദ് അറിയിച്ചു. തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, News, Muslim-League, Muslim-League-Leaders, Muslim Youth League, Niyamasabha-Election-2021, Youth League, MSF, Top-Headlines, Son of former city council chairperson Befatwima Ibrahim says he will be contesting in the Assembly elections;Abdul Hameed CI resigned from all Muslim league positions.
< !- START disable copy paste -->

Post a Comment