Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തിൽ മോഷണ പരമ്പര; പഴയ ബസ് സ്റ്റാൻഡിലെ കടകളിൽ നിന്ന് 5 ലക്ഷം രൂപയോളം മോഷ്ടിച്ചു; പ്രതികൾ സി സി ടി വിയിൽ കുടുങ്ങി; പുതിയ ബസ് സ്റ്റാൻഡിലെ കടകളിലും മോഷണം നടന്നതായി വിവരം

Series of thefts in the city; Rs 5 lakh stolen from shops at old bus stand#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.03.2021) നഗരത്തിൽ മോഷണ പരമ്പര. പഴയ ബസ് സ്റ്റാൻഡിലെ നാല് കടകളിൽ ലക്ഷങ്ങളുടെ മോഷണം നടന്നതായി പരാതി. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ എമിറാൾഡ് ടവറിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോഫി ഹൗസിന് സമീപത്തെ അജ്മീർ റെഡിമെയ്ഡ്‌സ് കട കുത്തിത്തുറന്ന് 4,80,000 രൂപയും ടെലിഫോൺ ഭവൻ റോഡിലെ അപ്സര ടൈഗർ ഹിലിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹാരിസ് ആലംപാടിയുടെ ഉടമസ്ഥതയിലുള്ള ഫാൻസി കടയിൽ നിന്ന് 900 രൂപയും ഇതേ കെട്ടിടത്തിലെ മുകളിൽ നിലയിൽ പ്രവർത്തിക്കുന്നത് സി കെ യൂസഫ് ബദിയടുക്കയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് 500 രൂപയും കെ എസ് ആർ ടി സി ഡിപോയ്ക്കകത്തെ കടയിൽ നിന്ന് 6000 രൂപയും മോഷ്ടിച്ചതായാണ് പരാതി.

Series of thefts in the city; Rs 5 lakh stolen from shops at old bus stand

മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദിന്റേതാണ് അജ്മീർ റെഡിമെയ്ഡ്‌സ് കട. രാവിലെ കട തുറക്കാനെത്തിയപ്പോൾ പൂട്ടിലേക്ക് കാർഡ് ബോർഡ് വെച്ച് മറച്ചതായി കണ്ടെന്ന് ഉടമ പൊലീസിൽ അറിയിച്ചു. ഈ കടയിൽ സിസിടിവി ഉണ്ടെങ്കിലും രാത്രി കടയടച്ച് പോവുമ്പോൾ ഓഫാക്കുകയാണ് പതിവ്. ഇത് മോഷ്ടാക്കൾക്ക് സഹായകമായി. 

 മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ അപ്സര ടൈഗർ ഹിലിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ പുതിയ ബസ് സ്റ്റാൻഡിലെ കടകളിലും മോഷണം നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.


Keywords: Kerala, News, Kasaragod, Top-Headlines, Video, Robbery, Shop, Police, Complaint, Series of thefts in the city; Rs 5 lakh stolen from shops at old bus stand.
< !- START disable copy paste -->


Post a Comment