Join Whatsapp Group. Join now!
Aster MIMS 10/10/2023

കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു; സർകാരുകൾ അടിയന്തരമായി ഇടപെടണം: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

Rising paper prices and shortages are putting the printing industry in crisis#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 04.03.2021) കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതിനാൽ പരിഹാരത്തിനായി കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മിതമായ ആര്‍ട് പേപറിന് കടുത്ത ക്ഷാമവും വലിയ വില വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു മാസത്തിനുള്ളില്‍ കിലോഗ്രാമിന് 60-ല്‍ നിന്ന് 90 രൂപയായി ഉയർന്നു. കോവിഡ് പ്രതിസന്ധി മൂലം ഇറക്കുമതി വൈകുന്നതടക്കമുള്ള കാര്യങ്ങൾ കൊണ്ടാണ് വില കുതിച്ചുയരുന്നത്. അതിനാനുപാതികമായി ഇന്ത്യൻ പേപർ നിർമാണ കമ്പനികളും വിലവർധനവിന്റെ പാതയിലാണ്. മഷി, കെമികല്‍സ് തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ധിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാന സർകാർ ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് ആർട് പേപർ അടക്കമുള്ളവ ഉല്പാദിപ്പിക്കാൻ കഴിഞ്ഞാൽ വില വർദ്ധനവ് നിയന്ത്രിച്ച് നിർത്താൻ സാധിക്കും. കോവിഡ് ലോക് ഡൗണിന് ശേഷം ഉത്സവങ്ങളും പൊതുപരിപാടികളും മറ്റും പഴയത് പോലെ പുനരാരംഭിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തത് മൂലം അച്ചടി ജോലികളും കുറവാണ്. അതിനാൽ തന്നെ കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിംഗ് പ്രസുകള്‍ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുമ്പോഴാണ് കടലാസിന്റെ വില വര്‍ധിച്ചതു വഴി ഉണ്ടായ പുതിയ പ്രതിസന്ധിയെന്നും നേതാക്കൾ പറഞ്ഞു.

Rising paper prices and shortages are putting the printing industry in crisis

കടലാസ് വില വര്‍ധനവിന് ആനുപാതികമായി അച്ചടിക്കൂലിയിൽ വര്‍ധനയില്ലാതെ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദീര്‍ഘനാളത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്ന അച്ചടി സ്ഥാപനങ്ങള്‍ കനത്ത നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് മൂലം വലിയ പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അച്ചടി ജോലികൾ ലഭിച്ചത്. അത് വലിയൊരു ഉണർവായിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിലും സമാന പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്തെ പ്രസുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപടുകൾ സർകാർ വകുപ്പുകളും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളും സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്, ജില്ലാ ട്രഷറര്‍ ടി പി അശോക് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം ജയറാം, കാസര്‍കോട് മേഖലാ സെക്രടറി സി സുധീഷ് പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Press meet, Government, Video, Rising paper prices and shortages are putting the printing industry in crisis.< !- START disable copy paste -->


Post a Comment