കാഞ്ഞങ്ങാട്: (www.kasargodvartha.com 07.03.2021) കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ കേരള ജല അതോറിറ്റിയെ സാമ്പത്തികമായി ഞെരിച്ചമർത്തി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. കേരള വാടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ. ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രടറി കെ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രടറി കെ വി വേണുഗോപാലൻ സ്വാഗതവും ജോ.സെക്രടറി എം വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ പി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ വർകിംഗ് പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി മെറിൻ ജോൺ, എറണാകുളം ജില്ലാ സെക്രടറി ബി രാകേഷ്, പ്രസിഡണ്ട് സുബീഷ് കുമാർ പ്രസംഗിച്ചു. കേന്ദ്ര കമിറ്റി അംഗം കെ വി രമേശ് സ്വാഗതവും സംസ്ഥാന കമിറ്റി അംഗം കെ പി താരേഷ് കുമാർ നന്ദിയും പറഞ്ഞു.
സംഘടനാ സമ്മേളനം കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രടറി വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രടറി പി വി ജിനൻ സ്വാഗതവും ജില്ലാ കമിറ്റി അംഗം കെ പി മധുസൂദനൻ നന്ദിയും പറഞ്ഞു. പ്രദീപൻ പുറവങ്കര, രഘു ടി, വി മണികണ്ഠൻ, പി വി രാജേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രടറി കെ വി വേണുഗോപാലൻ പ്രവർത്തന റിപോർടും ട്രഷറർ വി പത്മനാഭൻ വരവ് - ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന വർകിംഗ് പ്രസിഡണ്ട് എം ജെ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ്ങ് സെക്രടറി പ്രഭാകരൻ കരിച്ചേരി ഉപഹാരം സമർപിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു മണിയങ്കാനം മുഖ്യ പ്രഭാഷണം നടത്തി. കൾചറൽ ഫോറം കൺവീനർ എം വി സുരേന്ദ്രൻ, ശ്യാമ ബി, ഹരി കെ, പ്രേമലത ടി, അശോകൻ വി വി, സി കെ അനിതകുമാരി, പി ആർ സുരേഷ്, കെ പി സുജിത് കുമാർ സംസാരിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രടറി ടി പി സഞ്ജയ് വരണാധികാരിയായി.
Keywords: Kerala, News, Kasaragod, Top-Headlines, Water authority, Rajmohan Unnithan, MP, Rajmohan Unnithan MP urges Kerala Water Authority to abandon privatization drive.
< !- START disable copy paste -->