ഉദുമ: (www.kasargodvartha.com 08.03.2021) നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്നബാധിത മേഖലകളിൽ ജനങ്ങളിലും വോടർമാരിലും ആത്മവിശ്വാസം ഉണ്ടാക്കുന്നതിനായി പൊലിസും കേന്ദ്രസേനയും റൂട് മാർച് നടത്തി. രാഷ്ട്രീയ കൊലപാതകം നടന്ന കല്ലൂരാവിയിൽ ഹൊസ്ദുർഗ് സി ഐ പി കെ മണി, എസ് ഐ ഗണേശൻ, ട്രാഫിക് എസ് ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത റൂട് മാർച്. കല്ലൂരാവി, മുണ്ടത്തോട് പ്രദേശങ്ങളിലായിരുന്നു മാർച് നടന്നത്.
ബേക്കല്‍ പൊലീസ് സബ് ഡിവിഷനിലെ ഉദുമയിലും റൂട് മാർച് നടത്തി. ബിഎസ്എഫ് കമാന്‍ഡന്റ് രാഹുലിന്റെ നേതൃത്വത്തിലുളള ഒരു കമ്പനി കേന്ദ്ര സേനാംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ഉദുമ വരെയാണ് മാർച് നടത്തിയത്. കേന്ദ്രസേനയോടൊപ്പം ബേക്കല്‍ പൊലീസും മാര്‍ചില്‍ പങ്കെടുത്തു. ഡിവൈഎസ്പി ബിജു കെ എം, ജൂനിയര്‍ എസ് ഐ നസീബ്, എസ്‌ഐമാരായ അശോകന്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി. കല്ലിങ്കാല്‍ സ്‌കൂളിലാണ് സേനയുടെ ക്യാമ്പ്. വോടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും.
Keywords: Kasaragod, Kerala, News, Udma, Police, Army, March, Kalluravi, Issue, Niyamasabha-Election-2021, Bekal, Police-station, Camp, Police and Central Army performed a route march in troubled areas of Kalluravi and Uduma.
< !- START disable copy paste -->