Join Whatsapp Group. Join now!
Aster MIMS 10/10/2023

60 വയസ്‌ കഴിഞ്ഞ എല്ലാവർക്കും പെൻഷൻ; ഒ ഐ ഒ പി ജനമുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

Pension for all over 60 years of age; It was the beginning of the OIOP people's march#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.03.2021) തുല്യനീതി തുല്യ പെന്‍ഷന്‍ (ഒ ഐ ഒ പി) കൂട്ടായ്മ സംഘടിപ്പിക്കുന്ന ജനമുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. പുതിയ ബസ് സ്റ്റാൻഡ് ഒപ്പ് മര ചുവട്ടിൽ ജാഥ ക്യാപ്റ്റൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ബെന്നി അബ്രഹാമിന് പതാക കൈമാറി സംസ്ഥാന ജോ. സെക്രടറി അനൂപ് കീനേരി ഉദ്‌ഘാടനം ചെയ്തു.

60 വയസ്‌ കഴിഞ്ഞവര്‍ക്ക് പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 10,000 രൂപ പെന്‍ഷനായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നത്. കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയുള്ള പ്രയാണത്തിനു ശേഷം മാര്‍ച് 13 ന് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് മുതലക്കുളം മൈതാനത്ത് സമാപിക്കും

Pension for all over 60 years of age; It was the beginning of the OIOP people's march


ജില്ലാ പ്രസിഡൻറ് മനോജ് പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ബെന്നി അബ്രഹാം, ബാലചന്ദ്രൻ എറുവാട്ട്, ഗോപിനാഥൻ മുതിരക്കാൽ, സജീവൻ ചെല്ലൂർ, സഹദേവൻ, എൽദോ, മുസ്തഫ മൊഗ്രാൽപുത്തൂർ, ടി വി സുകുമാരൻ, എ വി സുരേഷ്, ഹമീദ് ചേരങ്കൈ, ബേബി ചെമ്പരത്തി, മുസ്തഫ മാണിമൂല സംസാരിച്ചു.

Keywords: Kasaragod, Kerala, News, Pension, March, Busstand, Secretary, President, Mogral puthur, Pension for all over 60 years of age; It was the beginning of the OIOP people's march.



< !- START disable copy paste -->

Post a Comment