Join Whatsapp Group. Join now!
Aster MIMS 10/10/2023

മാധവൻ പാടി ഇനി ഓർമകളിൽ; കണ്ണീരോടെ ജന്മനാട് വിട ചൊല്ലി

Madhavan Padi no more#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com 06.03.2021) പ്രവാസി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ മാധവൻ പാടിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്‌ച ശാർജയിൽ നിന്ന്‌ മംഗളൂരു വിമാത്താവളത്തിലെത്തിച്ച മൃതദേഹം മധൂർ മീപ്പുഗിരിയിലെ വീട്ടിലും പാടി എ കെ ജി വായനശാല പരിസരത്തും പൊതുദർശനത്തിന്‌ വച്ചു. സമൂഹത്തിന്റെ  നാനാതുറകളിലുള്ള നൂറ് കണക്കിന് പേർ  ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് മൃതദേഹം പാടി ചുരാളിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Madhavan Padi no more


വ്യാഴാഴ്ച ശാർജയിൽ വെച്ചായിരുന്നു മാധവൻ പാടിയുടെ നിര്യാണം. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. എസ്‌എഫ്‌ഐ കാസർകോട്‌ ഏരിയാ സെക്രടറി, ഡിവൈഎഫ്‌ഐ ചെങ്കള പഞ്ചായത്ത്‌ സെക്രടറി, സിപിഐ എം ചെങ്കള ലോകൽ കമിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അതിനു ശേഷം പ്രവാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അവിടെയും ജീവകാരുണ്യ, സാംസ്കാരിക മേഖലയിലെ മുഖമായി മാറി. യുഎഇയിലെ കാസർകോടൻ കൂട്ടായ്‌മയായ കെസെഫിന്റെ സ്ഥാപക അംഗം, മാസ് ശാർജ സ്ഥാപക നേതാവ്, ഇൻഡ്യൻ അസോസിയേഷൻ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ കൊണ്ട് അദ്ദേഹം സജീവമായിരുന്നു. ലോക കേരള സഭയിൽ ക്ഷണിതാവുമായിരുന്നു.

ജില്ലാ പഞ്ചായത്‌ പ്രസിഡന്റ്‌ പി ബേബി, സിപിഎം കേന്ദ്ര കമിറ്റി അംഗം എം വി ഗോവിന്ദൻ, ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ്‌ ഹകീം കുന്നിൽ, സി പി എം സംസ്ഥാന കമിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച് കുഞ്ഞമ്പു, ടി വി രാജേഷ്‌ എംഎൽഎ, ജില്ലാ സെക്രടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ, ഇ പത്മാവതി, എം സുമതി, പി കെ ശ്യാമള, കെ എ മുഹമ്മദ്‌ ഹനീഫ്, പി എ കോളജ് മുൻ അഡ്‌മിസ്‌നിസ്ട്രേറ്റർ കെ എം ഹനീഫ്, സി ബാലൻ, എം മാധവൻ, എ ഗോവിന്ദൻ നായർ, കേരള പ്രവാസി സംഘം ജില്ലാ സെക്രടറി പി ചന്ദ്രൻ, വി വി കൃഷ്‌ണൻ, അംബികാസുതൻ മാങ്ങാട്‌ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖർ അന്ത്യാഞ്‌ജലി അർപിക്കാനെത്തി.

Keywords: Kerala, News, Kasaragod, Death, Top-Headlines, Remembrance, Madhavan Padi no more.

< !- START disable copy paste -->

Post a Comment