Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗിൽ അന്തിമ സ്ഥാനാർത്ഥി പട്ടിക 5 ന്; കെ എം ഷാജി വരില്ല; മലപ്പുറത്ത് തന്നെ സുരക്ഷിത മണ്ഡലം നൽകും; കാസർകോട്ട് ടി ഇ അബ്ദുല്ലയ്ക്കും മഞ്ചേശ്വരത്ത് എൻ എ നെല്ലിക്കുന്നിനും സാധ്യതയേറി; മന്ത്രി സ്ഥാനത്തേക്ക് എൻ എ യെ ഉയർത്തിക്കാട്ടും

League Final Candidate List on 5th; KM Shaji will not come to Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.03.2021) അഴിക്കോട് എം എൽ എ കെ എം ഷാജി കാസർകോട്ടേക്കില്ല. ഷാജിക്ക് മലപ്പുറത്ത് തന്നെ സുരക്ഷിത മണ്ഡലം നൽകുമെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. ലീഗിൻ്റെ സ്ഥാനാർത്ഥി പട്ടിക മാർച് അഞ്ചിന് തന്നെ തയ്യാറാകും.
                                                                        
League Final Candidate List on 5th; KM Shaji will not come to Kasargod.

കാസർകോട്ട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി  ഇ അബ്ദുല്ലയ്ക്ക് സീറ്റ് നൽകി മഞ്ചേശ്വരത്ത് കാസർകോട്ടെ സിറ്റിംഗ് എം എൽ എ എൻ എ നെല്ലിക്കുന്നിനെയാണ് പരിഗണിക്കുന്നത്. മഞ്ചേശ്വരം ബ്ലോക് പ്രസിഡണ്ടും യുവനേതാവുമായ എ കെ എം അശ്റഫിൻ്റെ പേരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും എൻ എയ്ക്കാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്.

മന്ത്രി സ്ഥാനത്തേക്ക് എൻ എ യെ ഉയർത്തിക്കാട്ടാനാണ് ലീഗിൻ്റെ പദ്ധതി. അങ്ങനെ വന്നാൽ വിജയസാധ്യത കൂടുതലാണെന്നാണ് പാർടിയുടെ വിലയിരുത്തൽ. മണ്ഡലത്തിൽ ബി ജെ പി കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രവർത്തന പാരമ്പര്യമുള്ള എൻ എയെ മഞ്ചേശ്വരത്തേക്ക് മാറ്റാൻ ലീഗ് ഒരുങ്ങുന്നത്.

ലീഗിൽ പ്രാദേശീക വാദം ഉന്നയിക്കപ്പെടുന്നത് ഒഴിവാക്കാൻ എ കെ എമിന് അടുത്ത തവണ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്യും. കൂടാതെ പാർടി പദവിയും നൽകാനിടയുണ്ട്. ടി ഇ മത്സരിക്കുകയാണെങ്കിൽ കല്ലട്ര മാഹിൻ ഹാജിയായിരിക്കും മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ടാവുക.

കെ എം ഷാജിക്ക് കാസർകോട് മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ജില്ലാ നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും താഴെ തട്ടിൽ നിന്നും കാസർകോട്ട് പുറത്ത് നിന്നുള്ള ഒരാൾ വന്ന് മത്സരിക്കുന്നതിനോട് അതിശക്തമായ എതിർപ്പാണ് ഉണ്ടായത്.

കാസർകോട് മണ്ഡലം ഭാരവാഹികൾ പാണക്കാട്ടെത്തി ഹൈദറലി ശിഹാബ് തങ്ങളെ കണ്ട് മണ്ഡലത്തിലെ പ്രവർത്തകരുടെ വികാരം ബോധ്യപ്പെടുത്തിയതായും വിവരമുണ്ട്.


Keywords: Kerala, News, Kasaragod, Political party, Niyamasabha-Election-2021, Politics, Muslim-league, UDF, LDF, BJP, N.A.Nellikunnu, T.E Abdulla, League Final Candidate List on 5th; KM Shaji will not come to Kasargod.
< !- START disable copy paste -->

Post a Comment