ബെംഗളൂരു: (www.kasargodvartha.com 09.03.2021) കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി അതിർത്തികൾ അടച്ച കർണാടക സർകാർ നടപടിയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു. സർകാർ തീരുമാനം കേന്ദ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് വിമർശിച്ചു. ഫെബ്രുവരി 16 ലെ ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ സമർപിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കേരളത്തിന് നിന്ന് കർണാടകയിലേക്ക് 25 ചെക്പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. കാസർകോട് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
കേരളത്തിന് നിന്ന് കർണാടകയിലേക്ക് 25 ചെക്പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. കാസർകോട് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉത്തരവ് പുറപ്പെടുവിച്ച ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണറോട് സംഭവത്തിൽ കോടതി വിശദീകരണം തേടിയതായി അഡ്വ. സുബ്ബയ്യ റായ് കാസർകോട് വാർത്തയോട് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നൽകിയ വിശദീകരണം ഹൈകോടതിക്ക് തൃപ്തികരം ആയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇനി മാർച് 18ന് പരിഗണിക്കും.
കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാൽ കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര ഉത്തരവിറക്കിക്കിയിരുന്നു. ചെക് പോസ്റ്റ് കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിർത്തിയിൽ നടന്നത്.
Keywords: Karnataka, News, Mangalore, Kasaragod, Top-Headlines, COVID-19, Corona, High court slams Karnataka govt over border closure It is ironic that only those coming through Kasargod were restricted.
< !- START disable copy paste -->