Join Whatsapp Group. Join now!
Aster MIMS 10/10/2023

കനിവിന്റെ കരസ്പർശവുമായി വീണ്ടും ഹകീം ഹാജി; മകന്റെ കല്യാണവേദിയിൽ 10 കുടുംബങ്ങൾക്ക് കിടപ്പാടത്തിന് സ്ഥലം നൽകി ഉദാത്ത മാതൃക

Hakim Haji again with helping hand; Provided accommodation for 10 families at their son's wedding#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.03.2021) കനിവിന്റെ കരുതലോടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി സാധാരണക്കാരുടെ മനസ്സിൽ ഇടം നേടിയ ഹകീം ഹാജി കോഴിത്തിടിൽ സ്വന്തം മകന്റെ വിവാഹവേദിയിലും കാണിച്ചത് ഉദാത്ത മാതൃക. മകൻ മുഹമ്മദ് അശ്‌റഫും സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിന്റെ മകൾ മറിയം നൗറീനയുമായുള്ള വിവാഹ ദിനത്തിൽ 10 കുടുംബങ്ങൾക്ക് കിടപ്പാടത്തിന് അഞ്ച് സെന്റ് വീതം സ്ഥലം നൽകിയാണ് ഹകീം ഹാജി വീണ്ടും കനിവിന്റെ മാതൃക തീർത്തത്. സ്ഥലത്തിന്റെ ആധാരം കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി ഏറ്റുവാങ്ങി.

ഹകീം ഹാജി ചെയർമാനായുള്ള കാരുണ്യം കളനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടക്കുന്നത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ്. ദുരിതം അനുഭവിക്കുന്ന ഇടങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലത്ത് ഹകീം ഹാജിയുടെ ഉടമസ്ഥതയിലുള്ള കളനാട് കൺവെൻഷൻ സെന്ററിന്റെ മുഴുവൻ താമസ മുറികളും പ്രവാസികൾക്ക് ക്വാറന്റൈന് വേണ്ടി വിട്ട് നൽകിയിരുന്നു. കോവിഡ് ജില്ലയെ പിടിച്ചു കുലുക്കിയ സമയത്തായിരുന്നു ഈ സഹായ ഹസ്തം. സംസ്ഥാനത്ത് തന്നെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ടി സ്വന്തം കെട്ടിടം തന്നെ വിട്ട് കൊടുത്ത ആദ്യത്തെ വ്യക്തിയും ഇദ്ദേഹമായിരുന്നു.

Hakim Haji again with helping hand; Provided accommodation for 10 families at their son's wedding

പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനുമായ ഹകീം ഹാജി കേരള മുസ്ലിം ജമാഅത് ജില്ലാ ഫൈനാൻസ് സെക്രടറി കൂടിയാണ്. ചെമ്മനാട് അദ്ദേഹം സ്വന്തം ചെലവിൽ ജുമാ മസ്ജിദും മദ്രസയും നിർമിച്ച് മാതൃക കാട്ടിയിട്ടുണ്ട്‌.

വിവാഹത്തിന് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി കാർമികത്വം വഹിച്ചു. മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് ബാഖവി ഖുത്ബ നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് യഹ്‌യൽ ബുഖാരി തങ്ങൾ മടവൂർ കോട്ട, സഅദിയ പിആർഒ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഇസ്മാഈൽ സഅദി പാറപ്പള്ളി, അബ്ദുൽ ഹമീദ് മൗലവി, അബ്ദുൽ കരീം സഅദി ഏണിയാടി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എൻ എ ഹാരിസ് ബെംഗളൂരു, യു ടി ഖാദർ മംഗളൂരു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ, സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. സി എച് കുഞ്ഞമ്പു, ഏരിയ സെക്രടറി മുഹമ്മദ് ഹനീഫ്, ഏരിയ കമിറ്റി അംഗം ടി എം എ കരീം പാണലം, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, സംവിധായകൻ നാദിർശാ, വ്യവസായികളായ യഹ്‌യ തളങ്കര, ലത്വീഫ് ഉപ്പള ഗേറ്റ്, യുകെ യുസുഫ്, എൻ എ അബൂബകർ ഹാജി, ശാഫി നാലപ്പാട്, മുഹമ്മദ് കുഞ്ഞി കല്ലങ്കടി, മധൂർ ഹംസ ഹാജി,മുക്രി ഇബ്രാഹിം ഹാജി, ഖാസി മുഹമ്മദ് ആലംപാടി, പൗര പ്രമുഖരും നേതാക്കളുമായ ഹാജി അബ്ദുല്ല ഹുസൈൻ കടവത്, അബ്ദുൽ ഖാദർ കല്ലട്ര, അബ്ദുൽ ഖാദർ കുന്നിൽ, അബ്ദുല്ല ഹാജി കോഴിത്തിടിൽ, അബ്ദുല്ല കുഞ്ഞി കീഴൂർ, ജലീൽ കോയ, ടി എ ശാഫി, എ ഹമീദ് ഹാജി, എ കെ എം അശ്‌റഫ്, എ എ അസീസ്, മുഹമ്മദ് ഹാജി ലൻഡൻ, അശ്‌റഫ് എടനീർ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, അശ്‌റഫ് കൊടിയമ്മ, അസീസ് ഉളുവാർ തുടങ്ങിയവർ സംബന്ധിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് സിറ്റി ഗോൾഡ് ചെയർമാൻ കൂടിയായ അബ്ദുൽ കരീം കോളിയാടും. 

പാവപ്പെട്ട ഒരുപാട് പേർക്ക് അത്താണിയായി സിറ്റി ഗോൾഡിന്റെ നേതൃത്വത്തിൽ ഇതിനോടകം തന്നെ 60 ഓളം യുവതികൾക്ക് വിവാഹ സൗഭാഗ്യം ഒരുക്കിയിട്ടുണ്ട്. മകളുടെ വിവാഹത്തോടനുബന്ധിച്ച് നിർധരരായ മൂന്ന് യുവതികളുടെ കൂടി മംഗല്യ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഭക്ഷണ സാധനങ്ങൾ അടക്കം എത്തിച്ച് നിരവധിയാളുകൾക്ക് ആശ്വാസം പകർന്നു. അട്ക്കത്ബയലിലുള്ള മജ്‍ലിസ് തഹ്ഫീസുൽ ഖുർആൻ കോളജിന്റെ ചെയർമാൻ കൂടിയാണ്.

Keywords: Kerala, News, Kasaragod, Kalanad, Helping hands, Man, Marriage, Top-Headlines, Son, Land, Donation, Hakeem Haji Kalanad, Kozhithidil, Abdul Kareem Koliyad, Hakim Haji again with helping hand; Provided accommodation for 10 families at their son's wedding.
< !- START disable copy paste -->


Post a Comment