city-gold-ad-for-blogger
Aster MIMS 10/10/2023

ഇന്ധനവില വര്‍ധന: മോടോര്‍ വാഹന സംയുക്ത സമര സമിതി പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.03.2021) പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവ് പിന്‍വലിക്കുക, മോടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക, മോടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് മോടോര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.

സി ഐ ടി യു സംസ്ഥാന കമിറ്റി അംഗം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി നേതാവ് ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. ഓടോറിക്ഷ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡണ്ട് എം പൊക്ലന്‍, എ ഐ ടി യു സി നേതാവ് ദാമോദരന്‍ മഡിയന്‍, എസ് ടി യു നേതാവ് റശീദ് മുറിയനാവി, ശുകൂര്‍ ബാവ നഗര്‍ സംസാരിച്ചു. ഓടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവ് സി എച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

ഇന്ധനവില വര്‍ധന: മോടോര്‍ വാഹന സംയുക്ത സമര സമിതി പ്രതിഷേധ പ്രകടനം നടത്തി



Keywords: Kanhangad, Kasaragod, Kerala, News, Petrol, Gas, Price, Motor, CITU, Protest, Inauguration, Committee, Motor workers, Auto-rickshaw, Fuel price hike: Motor Vehicle Joint Strike Committee protests.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL