Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് മെഡികൽ ഓഫീസർ; കൊതുകിൽ നിന്നും കടിയേൽക്കാതിരിക്കാൻ വേണ്ട സുരക്ഷാ നടപടികൾ കൈകൊള്ളാൻ നിർദേശം

Dengue is spreading; Medical officer urges caution; Instruction to take precautionary measures against mosquito bites#കേരളവാർത്തകൾ #ന്യൂസ്റൂം
കാസർകോട്: (www.kasargodvartha.com 05.03.2021) മലയോര മേഖലയിൽ ഡെങ്കിപ്പനി വ്യാപകമായി റിപോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. രോഗ പകര്‍ച തടയാനുളള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
                                                                        
Kerala, News, Kasaragod, Top-Headlines, Fever, Health, Health-Department, Dengue, Mosquito, Dengue is spreading; Medical officer urges caution; Instruction to take precautionary measures against mosquito bites.

പെട്ടന്നുള്ള അസഹ്യമായ തലവേദന, കണ്ണുകള്‍ക്ക്‌ പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന കൊതുകുകളാണ് ഇവ. ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളംകെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ മുട്ടയിടാൻ സാധ്യത ഉള്ളതിനാൽ വേണ്ട നടപടികൾ കൈക്കൊള്ളണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടി ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കളോ ചെടികളോ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് തുടങ്ങിയവയുടെ വെള്ളം ആഴ്ചയിൽ ഒരിക്കൽ മാറ്റി കളയേണ്ടതാണ്. ജലം സംഭരിച്ച് വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാവുന്നതാണ്. മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക, വാഴപ്പോളകളിലും, പൈനാപിള്‍ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊകോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യണം.

റബര്‍ തോട്ടങ്ങളില്‍ പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട, കപ് എന്നിവ കമഴ്ത്തി വെക്കുക. അടയ്ക്ക തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാള ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച് കത്തിച്ചുകളയുക. ടയര്‍ ഡിപോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റി വെക്കുക. ഉപയോഗ ശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മുളംകുറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്ത വണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക.

ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക. മഴക്കാലത്ത് ടെറസിന് മുകളിലും സണ്‍ഷേഡിലും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ട് മൂടുക. ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളില്‍ നീക്കംചെയ്യുക. വീടിനു ചുറ്റുംകാണുന്ന പാഴ്‌ ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, താല്‍കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജി മീനുകളായ മാനത്തുകണ്ണി, ഗപി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.

കൊതുകിൽ നിന്നും കടിയേൽക്കാതിരിക്കാൻ വേണ്ട സുരക്ഷാ നടപടികളും കൈകൊള്ളണമെന്ന് അദ്ദേഹം അറിയിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Fever, Health, Health-Department, Dengue, Mosquito, Dengue is spreading; Medical officer urges caution; Instruction to take precautionary measures against mosquito bites.
< !- START disable copy paste -->

Post a Comment