Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസ കഥകളുടെ സമാഹാരവുമായി കേന്ദ്ര കേരള സര്‍വകലാശാല; 'ആകാശം മാത്രം കാണുന്ന വീടുകള്‍' പ്രകാശനം ചെയ്തു

CUK with a collection of expatriate stories; 'aakasham mathram kanunna veedukal' was released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പെരിയ: (www.kasargodvartha.com 03.03.2021) പ്രവാസ നൊമ്പരങ്ങളും ഉന്മാദങ്ങളും അടയാളപ്പെടുത്തുന്ന ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ച് കേരള കേന്ദ്ര സര്‍വകലാശാല. 'ആകാശം മാത്രം കാണുന്ന വീടുകള്‍' എന്ന പേരിലുള്ള കഥകളുടെ സമാഹാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആദ്യപ്രതി നല്‍കി വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു പ്രകാശനം നിര്‍വഹിച്ചു.

Central University of Kerala with a collection of expatriate stories; 'aakasham mathram kanunna veedukal' was released

ഇംഗ്ലീഷ് വിഭാഗം സിലബസില്‍ ഉള്‍പെട്ട ഡയാസ്പോറിക് ഫിക്ഷന്‍, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നതിന്റെ ഭാഗമായാണ് മലയാളത്തിലുള്ള കഥാസമാഹാരം പുറത്തിറക്കിയത്. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ഇരുനൂറിലധികം കഥകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച 26 കഥകളാണ് സമാഹാരത്തിലുള്ളത്. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥികളായ ഷെറില്‍ ജോണ്‍സണ്‍, മൃദുല്‍ സി മൃണാള്‍, ശ്രുതി മിശ്ര, സിതാര കുമാര്‍, വിസ്മയ സി എച്, നവമി ഗോവിന്ദ്, കൃഷ്ണ പ്രസാദ്, ഗവേഷകരായ പാര്‍വതി എംഎസ്, ശ്രീലക്ഷ്മി എം എന്നിവരാണ് കഥകള്‍ തെരഞ്ഞെടുത്തത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി ഇഫ്തിഖാര്‍ അഹ് മദ് ആണ് എഡിറ്റിംഗും മുഖക്കുറിപ്പ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷയും ഉടന്‍ പുറത്തിറങ്ങും.

ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. ജോസഫ് കോയിപ്പള്ളി, രജിസ്ട്രാര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. ബി ഇഫ്തിഖാര്‍ അഹ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Periya, Book, Book-release, Central University, Education, Malayalam, Central University of Kerala with a collection of expatriate stories; 'aakasham mathram kanunna veedukal' was released.

< !- START disable copy paste -->

Post a Comment