Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥാനാര്‍ത്ഥി നിര്‍ണയം: കാസര്‍കോട്ടെ മുസ്ലീം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

Candidate selection: Kasargod Muslim League leaders summoned to Panakkad #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 04.03.2021) മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ക്കായി മുസ്ലീം ലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. കാസര്‍കോട് ജില്ലാ കമിറ്റിയുടെ യോഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ യോഗത്തില്‍ വെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Candidate selection: Kasargod Muslim League leaders summoned to Panakkad



മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ് മദ് അലി, ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ , വി കെ പി ഹമീദ് അലി, മുനീര്‍ ഹാജി, വി കെ ബാവ, മൂസ ബി ചെര്‍ക്കള, കെ മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ തുടങ്ങിയ ജില്ലാ കമിറ്റി അംഗങ്ങളെല്ലാം യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.


Keywords: Kasaragod, Kerala, News, Muslim-league, Muslim-league-Leaders, Selection, Manjeshwaram, Niyamasabha-Election-2021, Committee, Candidate selection: Kasargod Muslim League leaders summoned to Panakkad
< !- START disable copy paste -->

Post a Comment