Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് കടലിൽ ബോട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിഞ്ഞു; 5 മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നു

Boat capsizes in Kasargod sea; 5 workers are trapped#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.03.2021) കാസർകോട് കടലിൽ ബോട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിഞ്ഞു. അഞ്ച് മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോടാണ് അപകടത്തിൽപ്പെട്ടത്. ഇവർ മടക്കര ഹാർബറിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് മത്സ്യ ബന്ധനത്തിന് പോയത്.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെ കാസർകോട് നിന്നും 10 നോടികൽ മൈൽ അകലെ വെച്ചാണ് ബോട് തിരമാലയിൽപ്പെട്ടാണ് രണ്ടായി മുറിഞ്ഞത്. തകർന്ന ബോടിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഫോണിൽ വിവരമറിയിച്ചതോടെയാണ് തോണി തകർന്ന വിവരം ലഭിച്ചത്.

Boat capsizes in Kasargod sea; Six workers are trapped

ഉടൻ തന്നെ തൈക്കടപ്പുറത്ത് നിന്നും ഫിഷറീസ് വകുപ്പിൻ്റെ കീഴിലുള്ള രക്ഷാ ബോട് പുറംകടലിലേക്ക് പുറപ്പെട്ടു. 9.30 മണിയോടെ സ്ഥലത്ത് എത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ കാസർകോട് വാർത്തയോട് പറഞ്ഞു.

മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് ബോടിലുണ്ടായിരുന്നവർ അറിയിച്ചത്.

Keywords: Kerala, News, Kasaragod, Top-Headlines, Boat, Accident, Sea, Fishermen, Thiruvananthapuram, Boat capsizes in Kasargod sea; 5 workers are trapped.
< !- START disable copy paste -->

Post a Comment