Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് സി പി എം പരിഗണിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച് സെക്രടറിയേറ്റിൽ ധാരണ; തൃക്കരിപ്പൂരിൽ രാജഗോപാലനോ ബാലക്ഷ്ണൻ മാസ്റ്ററോ; ഉദുമയിൽ സി എചും പത്മാവതിയും

Agreement in the Secretariat regarding the candidates being considered by the Kasargod CPM#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 02.03.2021) ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലേക്ക് സി പി എം പരിഗണിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച സാധ്യതാ പട്ടികയായി. തൃക്കരിപ്പൂരിൽ നിലവിലെ എം എൽ എ എം രാജഗോപാലൻ തന്നെ വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. പാർടിയുടെ ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്ററും സാധ്യതാ പട്ടികയിലുണ്ട്.

ഉദുമയിൽ സംസ്ഥാന കമിറ്റി അംഗം സി എച് കുഞ്ഞമ്പുവിനെയും, ജില്ലാ കമിറ്റിയംഗം ഇ പത്മാവതിയെയുമാണ് പരിഗണിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കർ റൈയുടെയും, ജില്ലാ സെക്രടറിയറ്റ് അംഗം കെ ആർ ജയാനന്ദന്റെയും പേരുകളാണ് പരിഗണനയിലുള്ളത്.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈയായിരുന്നു സി പി എം സ്ഥാനാർത്ഥി. ചൊവ്വാഴ്ച ചേർന്ന കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച തീരുമാനം ഉണ്ടായത്. കാസര്‍കോട് ജില്ലയില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍. ഇതിൽ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലം സി പി ഐയുടേതാണ്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അദ്ദേഹം മത്സരത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല. 

Agreement in the Secretariat regarding the candidates being considered by the Kasargod CPM



അങ്ങനെ വന്നാൽ ജില്ലാ സെക്രടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവരെ പരിഗണിക്കും. ഉദുമയിൽ കെ കുഞ്ഞിരാമനാണ് നിലവിലെ എം എൽ എ. കഴിഞ്ഞ മൂന്നു തവണയും ഐ എൻ എല്ലാണ് കാസർകോട് നിയോജക മണ്ഡലത്തിൽ മത്സരിച്ചത്. അതേ സമയം കാസർകോട് സി പി എം ഏറ്റെടുത്ത് വിജയ സാധ്യതയുള്ള ഉദുമ മണ്ഡലം കൂടി തങ്ങൾക്കു വേണമെന്ന് ഐ എൻ എല്ലിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും സി പി എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

Keywords: Kerala, News, Kasaragod, CPM, Top-Headlines, Political party, Politics, Niyamasabha-Election-2021, E.Chandrashekharan, Agreement in the Secretariat regarding the candidates being considered by the Kasargod CPM.
< !- START disable copy paste -->

Post a Comment