കുടുംബക്കാര്‍ക്കൊപ്പം ബീചിലെത്തിയ 15 കാരന്‍ കടലില്‍ മുങ്ങി മരിച്ചു; രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പിതാവും തിരമാലയില്‍പെട്ടു

മംഗളൂരു: (www.kasargodvartha.com 01.03.2021) ബീചില്‍ 15 കാരന്‍ മുങ്ങി മരിച്ചു. ശിവമോഗ സ്വദേശിയായ മുബാറക് അയ്യൂബ് ഖാന്‍ (15) ആണ് മരിച്ചത്. സൂറത്കല്ലിലെ ഗുഡ്ഡെകോപ്ല ബീചില്‍ ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. മുബാറകും    കുടുംബക്കാരും മംഗളൂരുവില്‍ വന്നതായിരുന്നു. അതിനിടയിലാണ് ബീച് സന്ദര്‍ശിച്ചത്.

A 15-year-old boy who came to beach with his family died by drowning; His father also fell into the waves while trying to save him


ബീചില്‍ കുടുംബക്കാരുമൊത്ത് കളിക്കുന്നതിനിടയില്‍ മുബാറക് തിരമാലകളില്‍ ഒഴുകിപ്പോവുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിതാവും കടലില്‍ ഒഴുകിപ്പോയി. അവിടെയുണ്ടായിരുന്ന മീന്‍ പിടിത്ത തൊഴിലാളികള്‍ പിതാവിനെ രക്ഷപ്പെടുത്തി. എന്നാല്‍ മുബാറകിനെ കണ്ടെത്താനായില്ല.

ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങളും തീരദേശ സുരക്ഷ ജീവനക്കാരും പ്രാദേശിക മീന്‍ പിടിത്ത തൊഴിലാളികളും മുബാറകിനായി തിരച്ചില്‍ ആരംഭിച്ചു. മീന്‍വലകളുടെ സഹായത്തോടെ മൃതദേഹം രാത്രിയോടെ കണ്ടെടുത്തു. സൂറത്കല്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Keywords: Mangalore, Karnataka, Died, Drown, Water, Family, Fishermen, Fire Force, Police, Investigation, A 15-year-old boy who came to the beach with his family died by drowning; His father also fell into the waves while trying to save him.

< !- START disable copy paste -->

Post a Comment

Previous Post Next Post