കാസർകോട്: (www.kasargodvartha.com 26.02.2021) ഇരട്ട പ്രസവത്തിന് ശേഷം ന്യൂമോണിയ ബാധിച്ച് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മൊയ്‌തീൻ - മറിയം ദമ്പതികളുടെ മകൾ ഫാത്വിമത് നൗശീന (30) യാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാടയിലെ ശാഫിയുടെ ഭാര്യയാണ്.
രണ്ടാഴ്ച മുമ്പ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് നൗശീന ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതിനിടെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോവിഡ് പ്രോടോകോള്‍ പ്രകാരം കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അബ്ദുല്ല, ഐസ എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: ബുശ്‌റ, ശബാന.
Keywords: Kerala, News, Kasaragod, Woman, Death, Top-Headlines, Treatment, Hospital, The young woman succumbed to pneumonia after giving birth to twins dies.
< !- START disable copy paste -->