ആലപ്പുഴ: (www.kasargodvartha.com 22.02.2021) പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. മാന്നാര്‍ കുരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു (39)നെയാണ് തട്ടിക്കൊണ്ടുപോയത്.
നാല് ദിവസം മുന്‍പാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഇരുപതോളം ആളുകള്‍ വീട് ആക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് സംഭവത്തിന് പിന്നിലുള്ളത് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Keywords: News, Kerala, State, Top-Headlines, Missing, Woman, Police, Young woman goes missing in Alappuzha