കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു

ദുബൈ: (www.kasargodvartha.com 19.02.2021) കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു. ഉദുമ മുക്കുന്നോത്തെ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരേതനായ അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകനാണ്.

Young man from Kasargod died in Dubai

ചെറിയ പനി അനുഭവപെടുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. ദുബൈ ബര്‍ഹയില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. 12 വർഷത്തോളമായി ഇവിടെത്തന്നെ ആയിരുന്നു. ആറ് മാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.

ഭാര്യ: റജ് ല, മകള്‍: തസ്മിയ സഹോദരങ്ങള്‍: അശ്‌റഫ്, ഉസ് മാൻ, നസീര്‍, മൊയ്‌തീൻ കുഞ്ഞി, ബീഫാത്വിമ എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന

Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Dubai, Uduma, Gulf, Young man from Kasargod died in Dubai.
< !- START disable copy paste -->

Post a Comment

Previous Post Next Post