കര്‍ണാടക സര്‍കാരിനെ സമീപിച്ചു - ബിജെപി
കാസർകോട്: കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ കര്‍ണാടക സര്‍കാരിനെ സമീപിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്. ഈ നിബന്ധന മംഗലാപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന വലിയൊരു സമൂഹത്തെ ബാധിക്കും, യാത്രാസൗകര്യമൊരുക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവും ഇടപെടുമെന്നതിന്റെ സൂചനയാണ്, ലോക് ഡൗണ്‍ കാലത്ത് അന്തര്‍-സംസ്ഥാന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായത് ബിജെപിയുടെ ഇടപെടല്‍ മൂലമാണ്, കാസർകോട് ജനതയുടെ ആശങ്കകള്‍ കര്‍ണാടക സര്‍കാരിനെ അറിയിച്ചെന്നും അനുകൂലമായ പ്രതികരണമുണ്ടാകുമെന്നും ശ്രീകാന്ത് പറഞ്ഞു.
പുനഃപരിശോധിക്കണം - എസ്‌വൈഎസ്
കാസർകോട്: കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേന്ദ്ര സർകാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് അതിർത്തികൾ അടച്ച കർണാടക സർകാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ് വൈ എസ് കാസറഗോഡ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പാതകളും മറ്റും അടക്കുന്ന തരത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന കേന്ദ്ര സർകാരിന്റെ അൺലോക് മാർഗ നിർദേശം എത്രയും വേഗം നടപ്പിൽ വരുത്താൻ മുന്നോട്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങൾ, ബശീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, കരീം ദർബാർകട്ട, മൂസ സഖാഫി കളത്തൂർ, സിദ്ദിഖ് സഖാഫി ബായാർ, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, ശാഫി സഅദി ഷിറിയ, അഹ്‌മദ് മുസ്ലിയാർ കുണിയ, താജുദ്ദീൻ മാസ്റ്റർ, അബൂബകർ കാമിൽ സഖാഫി പാവൂറടുക്ക സംബന്ധിച്ചു.
പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം - എസ് ഡി പി ഐ
മഞ്ചേശ്വരം: കലക്ടർ അടിയന്തര ശ്രദ്ധ നൽകി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമിറ്റി ആവശ്യപ്പെട്ടു. എസ് ഡി പി ഐ അടക്കമുള്ള സംഘടനകൾ അതിർത്തിയിൽ സമരം ചെയ്തതിന്റെ ഫലമായി ചൊവ്വാഴ്ച മുതൽ പരിഹാരം ഉണ്ടാക്കാം എന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്, ഇനിയും പരിഹാരം ആയില്ലെങ്കിൽ മഞ്ചേശ്വരം പഞ്ചാത്ത് കമിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്നും മണ്ഡലം കമിറ്റി നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് അൻസാർ ഗാന്ധിനഗർ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ ഹൊസങ്കടി, മുബാറക് കടമ്പാർ, അശ് റഫ് ബഡാജെ, സിദ്ദീഖ് മച്ചംപാടി സംസാരിച്ചു
സംസ്ഥാന സർകാർ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകണം - എം എസ് എഫ്
കാസർകോട് : കർണാടക സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. ധിക്കാരപരമായ തീരുമാനത്തിനെതിരെ കേരള സർകാർ ഇടപെടാത്തത് ദൗർഭാഗ്യമാണെന്നും, പ്രശ്ന പരിഹാരത്തിന് സർകാർ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രടറി ഇർഷാദ് മൊഗ്രാൽ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിഷേധവുമായി ഇടതുപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മയായ കെ ഡി വൈ എഫ് അതിർത്തിയിൽ പ്രകടനം നടത്തി. മുദ്രാവാക്യങ്ങളുമായി നിരവധി പേർ അണിനിരന്നു.
Keywords: Kasaragod, COVID-19, Corona, Test, Protest, Certificates, Kerala, News, Karnataka, Mangalore, Widespread protests by mass organizations over border closures; BJP says it has approached the Karnataka government.
< !- START disable copy paste -->