city-gold-ad-for-blogger

കാലികറ്റ് സര്‍വകലാശാല; പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു

തേഞ്ഞിപ്പലം: (www.kasargodvartha.com 04.02.2021) കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളജുകളില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഫെബ്രുവരി ആറിന് ഉച്ചക്ക് രണ്ട് മണി വരെ അപേക്ഷിക്കാം. ഫെബ്രുവരി മാസം എട്ടിന് ക്ലാസുകള്‍ ആരംഭിക്കും.

കോഴിക്കോട് ജില്ലയിലെ കോളജുകളും പുതുതായി ആരംഭിച്ച കോഴ്‌സുകളും

കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം എ ഇംഗ്ലീഷ് വിത്ത് മീഡിയ സ്റ്റഡീസ്, മടപ്പള്ളി ഗവ. കോളജില്‍ എം എ ഇക്കണോമിക്‌സ്, ബാലുശ്ശേരി ഗവ. കോളജില്‍ എം എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഗവ. കോളജ് കുന്നമംഗലം എം എസ് സി മാത്തമാറ്റിക്‌സ്, ഗവ. കോളജ് കൊടുവള്ളി എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്, ഗവ കോളജ് നാദാപുരം എം എ ഇംഗ്ലീഷ്, ഗവ. കോളജ് കോടഞ്ചേരി എം എസ് സി സുവോളജി, ഗവ. കോളജ് കൊയിലാണ്ടി ബി എസ് സി മാത്തമാറ്റിക്‌സ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എം എ ഇക്കണോമെട്രിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എം എ എം ഒ കോളജ് മണാശേരി ബി എ അഡ് വര്‍ടൈസിങ് ആന്‍ഡ് മാനേജ്‌മെന്റ്, ഫാറൂഖ് കോളജ്, 1- എം. എസ് സി ജിയോളജി 2-ബി എസ് സി സൈക്കോളജി, ദേവഗിരി കോളജ്, 1- ബി എസ് സി മാത്തമാറ്റിക്കല്‍ സയന്‍സ്, 2- എം എസ് സി സൈക്കോളജി, പ്രോവിഡന്‍സ് കോളജ്, 1  എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, 2- ബി എ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഗുരുവായൂരപ്പന്‍ കോളജ് എം എസ് സി ഫിസിക്‌സ്, എസ് എന്‍ കോളജ് ചേലന്നൂര്‍ എം എസ് സി ബയോളജി. 

കാലികറ്റ് സര്‍വകലാശാല; പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുകളുമായി ബന്ധപ്പെടുക. ഇവയെല്ലാം കോഴിക്കോട് ജില്ലയിലെ മാത്രം വിവരങ്ങളാണ്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കോളജുകളിലും പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോളജുകളുമായി ഉടന്‍ ബന്ധപ്പെടുക.

Keywords: News, Kerala, Education, Course, Application, Top-Headlines, University of Calicut; Admission process for newly sanctioned courses has started

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia