അബൂദബി: (www.kasargodvartha.com 20.02.2021) യുഎഇയില്‍ ശനിയാഴ്ച 3,158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 4,298 പേര്‍ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപോര്‍ട് ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,68,175 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,56,013 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ1,108 കോവിഡ് മരണങ്ങളും രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 11,054 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Keywords: Abudhabi, news, Gulf, World, Top-Headlines, COVID-19, Death, UAE reports 3,158 Covid-19 cases; 15 deaths