അബൂദബി: (www.kasargodvartha.com 28.02.2021) യുഎഇയില്‍ ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. രാജ്യത്ത് മാര്‍ച് മാസത്തേക്കുള്ള ഇന്ധന വിലയാണ് ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചത്. ഫെബ്രുവരി 1.91 ദിര്‍ഹമായിരുന്ന സൂപര്‍ 98 പെട്രോളിന് മാര്‍ചില്‍ 2.12 ദിര്‍ഹമായിരിക്കും വില.
സ്‌പെഷ്യല്‍ 95 പെട്രോളിന് 1.80 ദിര്‍ഹത്തില്‍ നിന്ന് 2.01 ദിര്‍ഹമായാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍ വില മാര്‍ചില്‍ 2.15 ദിര്‍മായിരിക്കും. ഫെബ്രുവരിയില്‍ ഇത് 2.01 ദിര്‍ഹമായിരുന്നു.
Keywords: Abudhabi, news, Gulf, World, Top-Headlines, Petrol, Price, Business, UAE hikes petrol, diesel prices for March 2021