Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെ രണ്ട് പൊലീസ് സബ് ഡിവിഷനുകൾ വിഭജിക്കുന്നു; ബേക്കൽ ആസ്ഥാനമായി പുതിയ സബ് ഡിവിഷൻ

Two police subdivisions in Kasargod district to be divided; New sub-division based at Bekal#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.02.2021) ജില്ലയിലെ രണ്ട് പൊലീസ് സബ് ഡിവിഷനുകൾ വിഭജിക്കുന്നു.ബേക്കൽ ആസ്ഥാനമായി പുതിയ സബ് ഡിവിഷൻ രൂപീകരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകും.

നിലവിൽ കാസർകോട്, കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനുകളാണ് ഉള്ളത്. പൊലീസ് സബ് ഡിവിഷനുകൾ വിഭജിക്കുന്നതോടെ കാസർകോട് സബ് ഡിവിഷൻ പരിധിയിൽ കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, വിദ്യാനഗർ, കാസർകോട്, ട്രാഫിക് പൊലീസ് കാസർകോട് എന്നീ സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക.

Two police subdivisions in Kasargod district to be divided; New sub-division based at Bekal

ബേക്കൽ സബ് ഡിവിഷനു കീഴിൽ മേൽപറമ്പ, ആദൂർ, ബേഡകം, ബേക്കൽ, അമ്പലത്തറ, രാജപുരം പൊലീസ് സ്റ്റേഷനുകൾ ഉണ്ടാകും. കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധിയിൽ ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര, ചീമേനി, ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക.

സംസ്ഥാനത്ത് ഇത്തരത്തിൽ കൂടുതൽ സബ് ഡിവിഷനുകൾ രൂപീകരിക്കുന്നതോടെ അർഹതപ്പെട്ട നിരവധി സർക്കിൾ ഇൻസ്പെക്ടർമാർക്ക് ഡി വൈ എസ് പി മാരായി സ്ഥാനക്കയറ്റം ലഭിക്കും.

Keywords: Kerala, News, Kasaragod, Bekal, Kanhangad, Police, Police-station, Top-Headlines, Two police subdivisions in Kasargod district to be divided; New sub-division based at Bekal.
< !- START disable copy paste -->


Post a Comment