city-gold-ad-for-blogger

40 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍; കണ്ണൂരില്‍ ഇതുവരെ പിടികൂടിയത് 108 കിലോ സ്വര്‍ണം

മട്ടന്നൂര്‍: (www.kasargodvartha.com 08.02.2021) 40 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കണ്ണൂരില്‍ ഇതുവരെ പിടികൂടിയത് 108 കിലോ സ്വര്‍ണം. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍ നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടികൂടിയത്. 

ദുബൈയില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതാണ് ഇരുവരും. സഹദില്‍നിന്നും 670 ഗ്രാമും നൂറുദ്ദീനില്‍ നിന്നും 156 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നൂറുദ്ദീന്റെ ബാഗിലെ ബെല്‍റ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സഹദ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.

40 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍; കണ്ണൂരില്‍ ഇതുവരെ പിടികൂടിയത് 108 കിലോ സ്വര്‍ണം

108 കിലോ സ്വര്‍ണത്തിന് പുറമെ വിദേശ കറന്‍സി, കുങ്കുമപ്പൂവ്, ലഹരി ഉല്‍പന്നങ്ങള്‍ എന്നിവയും പല സമയങ്ങളിലായി പിടികൂടിയിട്ടുണ്ട്. പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, ബി യദു കൃഷ്ണ, കെ വി രാജു, സന്ദീപ് കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, news, Kerala, Top-Headlines, arrest, gold, seized, Two including a Kasargod resident, were arrested at the Kannur airport with gold worth Rs 40 lakh

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia