മലപ്പുറം: (www.kasargodvartha.com 02.02.2021) ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് മരണം. ലോറിക്കടിയില്‍ കുടുങ്ങിയ രണ്ട് ലോറി ജീവനക്കാരെ രക്ഷപ്പെടുത്താന്‍ മണിക്കൂറുകള്‍ നീണ്ട ശ്രമം പരാജയപ്പെടുകയായിരുന്നു. നാലുമണിക്കൂറുകള്‍ക്കു ശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്.
അതേസമയം വട്ടപ്പാറ വളവില്‍ വാഹന അപകടങ്ങള്‍ നിത്യ സംഭവമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്. നിരവധി പേരാണ് വട്ടപ്പാറ വളവില്‍ വാഹനപകടത്തെ തുടര്‍ന്ന് മരിച്ചതും ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുള്ളതും.