വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.02.2021) കൊന്നക്കട് മൈക്കയത്ത് പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ വിദ്യാർത്ഥികളായ അമൽ (8) അമയ് (6) കുട്ടികൾക്കാണ് പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കുട്ടികളുടെ ചെവിക്കും കഴുത്തിനുമാണ് പരിക്ക്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വെള്ളരിക്കുണ്ട് പോലീസ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
Keywords: Kerala, News, Kasaragod,Vellarikundu, Balal, Top-Headlines, Stabbed, Father, Children, Hospital, Injured, Two children seriously injured after stabbed.