Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗിനെതിരെ മത്സരിച്ച വനിതാ സ്ഥാനാർത്ഥി തെരെഞ്ഞടുപ്പ് കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോൾ ലീഗിൽ തന്നെ തിരിച്ചെത്തി

Woman candidate who had contested against the League returned to the League#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 19.02.2021) തെരെഞ്ഞടുപ്പ് കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോൾ ലീഗിനെതിരെ മത്സരിച്ച വനിതാ സ്ഥാനാർത്ഥി ലീഗിൽ തന്നെ തിരിച്ചെത്തി. കാസർകോട് നഗരസഭ 29 വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മൽസരിച്ച സൈദ അശ്റഫ് ആണ് മുസ്ലിം ലീഗിൽ ചേർന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അംഗത്വം നൽകി അവരെ പാർട്ടിയിലേക്ക് തന്നെ സ്വീകരിച്ചു.




നഗരസഭയിലെ കൗൺസിലർമാർക്കുള്ള സ്വീകരണ പരിപാടിയിൽ വാർഡ് പ്രസിഡണ്ട് യാസീൻ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഫൈസൽ പടിഞ്ഞാർ സ്വാഗതം പറഞ്ഞു.

എ അബ്ദുർ റഹ്‌മാൻ, യഹ് യ തളങ്കര, സലീം തളങ്കര, അഡ്വ. വി എം മുനീർ, കെ എം ബശീർ തൊട്ടാൻ, അസ്ലം പടിഞ്ഞാർ, ഹസൈനാർ തോട്ടും ഭാഗം, അശ്റഫ് കുന്നിൽ, ഫിറോസ് ഖാദർ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഹീർ ആസിഫ്, എം എസ് സക്കരിയ, ഇഖ്ബാൽ ബാങ്കോട്, സിദ്ദീഖ് ചക്കര, ആർ റീത്ത, സുമയ്യ, മൊയ്തീൻ, സഫിയ മൊയ്തീൻ, ആഫില ബശീർ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Muslim-league, Election, Politics, Political party, Top-Headlines, Two and a half months after the election, the woman candidate who had contested against the League returned to the League.
< !- START disable copy paste -->

Post a Comment