Join Whatsapp Group. Join now!
Aster MIMS 10/10/2023

പക്ഷികളെ തേടി വിദ്യാര്‍ഥികളുടെ യാത്ര നവ്യാനുഭവമായി

The students' journey in search of birds was a good experience#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തച്ചങ്ങാട്: (www.kasargodvartha.com 16.02.2021) ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പക്ഷി നിരീക്ഷണ ക്യാംപ് ശ്രദ്ധേയമായി. സ്‌കൂള്‍ മാന്തോപ്പിലും ഫലവൃക്ഷത്തോപ്പിലുമായി പക്ഷികളെ തേടിയുള്ള യാത്രയും ക്ലാസുകളും പുത്തന്‍ അനുഭവമായി. ഒന്നര മണിക്കൂര്‍ കൊണ്ട് ഇരുപത്തി എഴ് തരത്തില്‍പ്പെട്ട പക്ഷികളെ നിരീക്ഷിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ സന്തോഷം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ 35 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.                                                                           

Kasaragod, Kerala, News, Thachangad, Government, School, Birds, Camp, COVID-19, Teachers, Students, Club, The students' journey in search of birds was a good experience.

പ്രശസ്ത പക്ഷി നിരീക്ഷകന്‍ കിദൂര്‍ രാജുമാസ്റ്റര്‍ നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ പി കെ സുരേശന്‍ ഉദ്ഘാടനം ചെയ്തു. പ്രണബ് കുമാര്‍, വേണുഗോപാല്‍, സുരേഷ് കുമാര്‍ തച്ചങ്ങാട് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Thachangad, Government, School, Birds, Camp, COVID-19, Teachers, Students, Club, The students' journey in search of birds was a good experience.
< !- START disable copy paste -->

Post a Comment