Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോടിന്റെ പോരാട്ടങ്ങളുടെ ദിനങ്ങൾ; കോവിഡ് മഹാമാരി സ്ഥിരീകരിച്ച് ഒരു വർഷം

The days of the Kasargod battles, a year after the COVID epidemic was confirmed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.02.2021) ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികയുന്നു. ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന സമയത്താണ് കാസർകോട്

കോവിഡ് സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്നെത്തിയ 23 കാരനാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ രോഗബാധിതൻ ആയിരുന്നു ഈ യുവാവ്. കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും ചികിത്സിച്ചു ഭേദമാക്കി. ഫെബ്രുവരി 16 നു യുവാവ് കോവിഡ് മുക്തനായി. ആ ഘട്ടത്തിൽ കോവിഡ് മറ്റുള്ളവരിലേക്ക് പടരാതെ നോക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞു.

The days of the Kasargod battles, a year after the COVID epidemic was confirmed

എന്നാൽ ആശ്വാസത്തിന്റെ നാളുകൾക്ക് വിരാമമിട്ട് കോവിഡ് വീണ്ടും ജില്ലയിലെത്തി. കോവിഡിന്റെ രണ്ടാം ഘട്ട വരവായിരുന്നു അത്. ക്വാറന്റൈൻ, ലോക് ഡൗൺ, സമ്പർക്ക പട്ടിക അഥവാ റൂട് മാപ് തയാറാക്കൽ തുടങ്ങിയവയൊക്കെ ജില്ല പരിചയപ്പെടുന്നത് ആ ഘട്ടത്തിൽ ആയിരുന്നു. മാർച്ച് 14 നാണ് രണ്ടാം ഘട്ടത്തിലെ ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്. ഗൾഫിൽ നിന്നെത്തിയ യുവാവിനായിരുന്നു രോഗബാധ. പിന്നീട് ജില്ലയിൽ കോവിഡിന്റെ കുതിപ്പായിരുന്നു കണ്ടത്. ഒരു ഘട്ടത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് റിപോർട് ചെയ്തത് കാസർകോട് ജില്ലയിൽ നിന്നായിരുന്നു. കോവിഡ് പ്രതിരോധിക്കാൻ ജില്ലാ അതിർത്തികൾ അടയ്ക്കുകയും എല്ലാവരും വീടിനകത്ത് അകപ്പെടുകയും ചെയ്തു. പൊലീസിന്റെയും ഭരണകൂടത്തിന്റെയും കർശന നിയന്ത്രണങ്ങൾ ആ ഘട്ടത്തിൽ കണ്ടു. അൽകേഷ് കുമാർ ശർമ ഐ എ എസിനെ കോവിഡ് സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. രണ്ടാം ഘട്ടത്തിൽ 178 പേർക്കാണ് കോവിഡ് ബാധിച്ചത്. ആശ്വാസം സമ്മാനിച്ച് കൊണ്ട് മെയ് 10 ന് മുഴുവൻ പേരും രോഗമുക്തരായി. കോവിഡ് പ്രതിരോധത്തിൽ കാസർകോട് രാജ്യത്തിന്റെ കയ്യടി നേടി.

എന്നാൽ അതിനും അധികം ആയുസ്സുണ്ടായില്ല. കോവിഡിന്റെ മൂന്നാം ഘട്ടവും കടന്ന് വന്നു. അത് ആദ്യ രണ്ട് തവണയേക്കാൾ രൂക്ഷമായിരുന്നു. മൂന്നാം ഘട്ടത്തിലാണ് ജില്ലയിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. മെയ് 17 നു നഫീസ എന്ന സ്ത്രീയാണ് മരിച്ചത്. അതിനു ശേഷം നിരവധി മരണങ്ങൾക്ക് ജില്ല സാക്ഷ്യം വഹിച്ചു.

ജൂലൈ 22 ന് കോവിഡ് ബാധിതരുടെ എണ്ണം 1000 വും സെപ്റ്റംബറിൽ 10000 വുമായി. മൂന്നാം ഘട്ട കോവിഡ് ബാധ ജില്ലയിൽ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഫെബ്രുവരി രണ്ടു വരെ 26588 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 93 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ.

പരിമിതമായ സൗകര്യങ്ങൾക്കിടയിലും കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും നന്ദിയോടെ കാസർകോട് ഓർക്കുന്നു.

ജില്ലയുടെ കോവിഡ് പ്രതിരോധത്തിന് ഒരു വയസ്സ് തികയുമ്പോൾ ഒരു ഘട്ടത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതർ ഉണ്ടായിരുന്ന ജില്ല ഇന്ന് സംസ്ഥാനത്ത് ഏറ്റവും കുറവ് പ്രതിദിന രോഗികളുള്ള ജില്ലയാണ് എന്നത് ആശ്വാസം പകരുന്നതാണ്. ആശങ്കകൾ ഒഴിയാത്ത സാഹചര്യത്തിൽ ഭരണകൂടങ്ങൾ അനുശാസിക്കുന്ന കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ പാലിച്ചു മുന്നോട്ട് പോവാം.

Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Treatment, The days of the Kasargod battles, a year after the COVID epidemic was confirmed.
< !- START disable copy paste -->


Post a Comment