city-gold-ad-for-blogger

വിവിധ കോളജുകളില്‍ ജോലിയെടുക്കുന്ന അധ്യാപകര്‍ക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 18.02.2021) വിവിധ കോളജുകളില്‍ ജോലിയെടുക്കുന്ന അധ്യാപകര്‍ക്ക് പൊതു സ്ഥലംമാറ്റത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ട്രെയിനിങ് കോളജുകള്‍, മ്യൂസിക്, സംസ്‌കൃത കോളജുകള്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്കും സര്‍കാര്‍ എന്‍ജിനിയറിംങ് കോളജുകള്‍, പോളിടെക്നിക് കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ കോളജുകള്‍, ലോ കോളജുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും അപേക്ഷിക്കാം.

2021-22 അക്കാദമിക വര്‍ഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ സര്‍ക്കുലര്‍ നം.എ1/3461/2021/ 11.02.2021 ലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 27. വൈകി ലഭിക്കുന്നവ പരിഗണിക്കില്ല. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ www.collegiateedu.gov.in ല്‍ ലഭിക്കും.

വിവിധ കോളജുകളില്‍ ജോലിയെടുക്കുന്ന അധ്യാപകര്‍ക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

Keywords: Thiruvananthapuram, news, Kerala, Top-Headlines, Job, Teacher, Teachers working in various colleges can apply for public transfer

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia