കാസര്‍കോട്: (www.kasargodvartha.com 05.02.2021) നഗരസഭയുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കി ടൗണ്‍ പ്ലാന്‍ പരിഷ്‌ക്കരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ പറഞ്ഞു. നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ ചെയര്‍മാനുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗര പുരോഗതിക്കനുസരിച്ച് മാസ്റ്റര്‍ പ്ലാനില്‍ വേണ്ട പരിഷ്‌ക്കാരങ്ങള്‍ നടപ്പിൽ വരാത്തത് മൂലം കഴിഞ്ഞ കാലങ്ങളില്‍ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പുതിയ മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ പ്രാബല്യത്തില്‍ വന്നിരുന്നെന്നും അതിൽ സോണ്‍ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വകുപുകളുടെയും വ്യാപാരികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ നഗരം സൗന്ദര്യവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തളങ്കര പാര്‍ക്ക്, സീ വ്യു പാര്‍ക്ക്, സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയം അടക്കമുള്ള വിനോദ കേന്ദ്രങ്ങളെ സജീവമാക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏർപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് നഗരസഭയെ സംരംഭക സൗഹൃദ നഗരസഭയാക്കി മാറ്റണമെന്നും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കണമെന്നും സിവില്‍ സ്റ്റേഷന്റെ ഒരു എക്‌സ്റ്റെന്‍ഷന്‍ കേന്ദ്രം നഗരസഭയില്‍ ആരംഭിക്കണമെന്നും എൻ എം സി സി ആവശ്യപ്പെട്ടു.
കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എം കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. എന്‍ എം സിസി മാനജിംഗ് കമിറ്റിയംഗം കെ എസ് അന്‍വര്‍ സാദത്ത് നഗരസഭാ ചെയര്‍മാന് ഉപഹാരം കൈമാറി. റാഫി ബെണ്ടിച്ചാല്‍, പ്രസാദ് മണിയാണി, മുഹമ്മദ് റഈസ്, ഡോ. കെ പി സൂരജ്, ഗൗതം ഭക്ത, സന്ദീപ് ഭട്ട്, ഫാറൂഖ് ഖാസ്മി, ശരീഫ് കാപ്പില്‍, ബി കെ ഖാദര്‍, കെ വി അഭിലാഷ്, ശിഹാബലി സല്‍മാന്‍, മുഹമ്മദലി മുണ്ടാങ്കുലം, മഹ് മൂദ് ഒ കെ, മനാഫ് നുള്ളിപ്പാടി, അബ്ദുള്ള മൗലവി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ് മദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ സി ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Kasaragod-Municipality, Development project, Ecotourism, Takes initiative to reform town planning: Municipal Chairman.
< !- START disable copy paste -->