Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പർശം' ആരംഭിച്ചു

'Swanthana Sparsham' Chief Minister's Complaints Redressal Court started#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.02.2021) മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പർശം' കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. റവന്യു, ഭവന നിർമാണ - ദുരന്ത നിവാരണം വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യ സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, തുറമുഖം പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്.

'Swanthana Sparsham' Chief Minister's Complaints Redressal Court started

എം രാജഗോപലർ എം എൽ എ, കെ കുഞ്ഞിരാമൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് സെക്രടറി ആനന്ദ് സിംഗ്, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, സബ് കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ പങ്കെടുക്കുന്നു.


Keywords: Kerala, News, Kasaragod, Minister, Pinarayi-Vijayan, Complaint, 'Swanthana Sparsham' Chief Minister's Complaints Redressal Court started.
< !- START disable copy paste -->


Post a Comment