Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാലയത്തിന്റെ മാതൃകയിൽ കരവിരുത് തെളിയിച്ച് നന്മയുടെ പാഠങ്ങളുമായി വിദ്യാർത്ഥിനി

Student with good lessons by demonstrating craftsmanship in the school model
ഇരിയണ്ണി: (www.kasargodvartha.com 16.02.2021) സ്വന്തം വീടിന്റെ മാതൃക നിർമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തിയ സ്നേഹ ഇരിയണ്ണി ഇത്തവണ നിർമിച്ചെടുത്തത് സ്വന്തം വിദ്യാലയത്തിന്റെ മാതൃക.

Student, Kasaragod, News, Kerala, Iriyanni, Craftsmanship, School, Student with good lessons by demonstrating craftsmanship in the school model.

താൻ പഠിക്കുന്ന ജി വി എച് എസ് എസ് ഇരിയണ്ണിയുടെ മാതൃകയുടെ വിൽപനയിലൂടെ ലഭിക്കുന്ന പണത്തിൽ നിന്നും നിർമിക്കാൻ ആവശ്യമായ സാധനസാമഗ്രികളുടെ തുക കിഴിച്ചു ബാക്കി തുക പ്രയാസമനുഭവിക്കുന്ന അസുഖ ബാധിതരെ സഹായിക്കാനാണ് സ്നേഹയ്ക്ക് താൽപര്യം.

ഏറ്റവും കൂടിയ തുക ആരാണോ നൽകുന്നത്‌ അവർക്ക് മാതൃക സ്വന്തമാക്കാം. ഈ കുഞ്ഞു കൈകൾക്കതൊരു പ്രോത്സാഹനവുമാകും. പ്ലൈവുഡും ഫോംഷീറ്റും ഉപയോഗിച്ചാണ് നിർമാണം. 24 ഇഞ്ച് വീതിയും 33 ഇഞ്ച് നീളവും 16 ഇഞ്ച് ഉയരവുവുമുണ്ട്.

ബന്ധപ്പെടാനുള്ള നമ്പർ : 00919947640584
                                                   00918304087891
                                                   00971552601223


Keywords: Student, Kasaragod, News, Kerala, Iriyanni, Craftsmanship, School, Student with good lessons by demonstrating craftsmanship in the school model.
< !- START disable copy paste -->

Post a Comment