പ്രസ് ഫോറം ഹാളിൽ നടന്ന സമ്മേളനം നരസഭ ചെയർ പേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ‌്തു. ടി കെ നാരായണൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ റിപോർടിങ് ഗിന് ഒന്നാം സമ്മാനം ലഭിച്ച ഇ വി ജയകൃഷ്ണൻ (മാതൃഭൂമി ), മികച്ച ഫോട്ടോഗ്രാഫറായ സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി), അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡിനർഹനായ ശ്യാംബാബു വെളളിക്കോത്ത് (മനോരമ) എന്നിവരെയും യൂണിയൻ അംഗങ്ങളും ഫോക്ക‌്ലോർ അക്കാദമി അവാർഡ‌് ജേതാവുമായ എ വി പ്രഭാകരൻ, തൃക്കരിപ്പുർ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫാഇസ‌് ബീരിച്ചേരി എന്നിവർക്ക‌് യൂണിയന്റെ ഉപഹാരം നഗരസഭാ ചെയർപേഴ‌്സൺ സമ്മാനിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെ ആർ എം യു സംസ്ഥാന ജോ സെക്രടറി പീറ്റർ ഏഴിമല ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന കമ്മറ്റിയംഗം ഉറുമീസ‌് തൃക്കരിപ്പുർ, ഇ വി ജയകൃഷ‌്ണൻ, സുരേന്ദ്രൻ മടിക്കൈ, അനിൽ പുല്ലൂർ , സുധീഷ‌് പുങ്ങംചാൽ, പി ശ്യാംബാബു,വി വി ഗംഗാധരൻ, വൈ കൃഷ‌്ണദാസ‌്, ബാബു കോട്ടപ്പാറ, സുകുമാരൻ കരിന്തളം , മാധവൻ പാക്കം തുടങ്ങിയവർ സംസാരിച്ചു. എവി സുരേഷ‌് കുമാർ സ്വാഗതവും ഫാഇസ‌് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി കെ നാരായണൻ (പ്രസിഡന്റ‌്), ഫാഇസ‌് ബീരിച്ചേരി, എം വി ഭരതൻ (വൈപ്രസി), സുരേഷ‌് കുമാർ (സെക്രടറി), വൈ കൃഷ്ണദാസ്, അബ്ദുൽ ജാഫർ മുള്ളേരിയ (ജോയിന്റ് സെക്രടറിമാർ), ബാബു കോട്ട പ്പാറ (ട്രഷർ).
ജില്ലാ കമ്മറ്റി അംഗങ്ങൾ: ശ്യാം ബാബു വെള്ളികോത്ത്, സുധീഷ് പുങ്ങംചാൽ, പി കെ അശ്‌റഫ്, റീന വർഗീസ്, കെ വി പ്രഭാകരൻ, കെ ജയരാജൻ. സംസ്ഥാന സമ്മേളനത്തിലേക്ക് ഉറുമീസ് തൃക്കരിപ്പൂർ, വിജയൻ നീലീശ്വരം, വി വി ഗംഗാധരൻ, ജഗനിവാസൻ പി എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, Media worker, Journalists, Meet, Kanhangad-Municipality, Special welfare scheme package should be sanctioned for local journalists: KRMU.
< !- START disable copy paste -->